Entertainment

മകളെ തട്ടിക്കൊണ്ടുപോയതായി മുന്‍ ഭര്‍ത്താവിന്റെ പരാതി; ബിഗ് ബോസ് താരം അറസ്റ്റില്‍

ബിഗ് ബോസ് മത്സാരാര്‍ത്ഥിയും നടിയുമായ വനിതയെയാണ് പൊലീസ് അറസ്റ്റ്് ചെയ്തത് 

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: മക്കളെ തട്ടിക്കൊണ്ടുപോയെന്ന മുന്‍ ഭര്‍ത്താവിന്റെ പരാതിയില്‍ ബിഗ് ബോസ് മത്സാരാര്‍ത്ഥിയും നടിയുമായ വനിത പൊലീസ് അറസ്റ്റ്് ചെയ്തതായി റിപ്പോര്‍ട്ട്.  വനിതയുടെ മുന്‍ ഭര്‍ത്താവ് ആനന്ദരാജാണ് പരാതിക്കാരന്‍. തെലുങ്കാന പോലീസില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം പരാതി നല്‍കിയത്. 

തന്റെ പക്കല്‍നിന്ന് മകളെ വനിത ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു പോയെന്നും പിന്നീട് തിരിച്ചയച്ചില്ലെന്നും ആനന്ദരാജ് ആരോപിക്കുന്നു. മകളെ കണ്ടെത്താന്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ആനന്ദരാജ് നല്‍കിയിരുന്നു. മകളെ വനിത കടത്തിക്കൊണ്ടു പോയെന്നും ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും ആനന്ദരാജ് ആരോപിക്കുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ തെലുങ്കാന പോലീസ് ചെന്നൈ പോലീസുമായി ബന്ധപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വനിതയെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് വനിതയിപ്പോള്‍. ഇ.വി.പി ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിലാണ് ബിഗ് ബോസിന്റെ സെറ്റൊരുക്കിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

'എല്ലാ കാര്യങ്ങളും സെറ്റ് ചെയ്ത് ചെയ്യുന്ന ആളാണ് ഞാൻ, അക്കാര്യത്തിൽ അസ്വസ്ഥത തോന്നാറുണ്ട്; വ്ലോ​ഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 69 lottery result

ലിംഫോമയ്ക്ക് ശേഷമുള്ള ജീവിതം: രോഗമുക്തിക്കപ്പുറമുള്ള കരുതലുകൾ പ്രധാനം

പിഎഫ് വേതന പരിധി ഉയര്‍ത്തി; 15,000ല്‍ നിന്ന് 25,000 രൂപ