Entertainment

മണിയന്‍ പിള്ള രാജുവിനെ ഞാന്‍ പ്രണയിച്ചിട്ടില്ല, ആ സമയത്ത് എനിക്ക് വേറെ കാമുകനുണ്ടായിരുന്നു: ഷക്കീല

'എന്നെക്കുറിച്ച് വ്യാജമായ വാര്‍ത്തകള്‍ വന്നാലും ഞാന്‍ പ്രതികരിക്കാറില്ല'

സമകാലിക മലയാളം ഡെസ്ക്

ടന്‍ മണിയന്‍പിള്ള രാജുവിനോട് ഷക്കീലക്ക് പ്രണയം തോന്നിയിരുന്നെന്നും പ്രണയലേഖനം അയച്ചിരുന്നെന്നും നടി പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാലിപ്പോള്‍ ആ വാര്‍ത്തകളെല്ലാം നിഷേധിച്ച് ഷക്കീല തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ടെലിവിഷന്‍ ചാനലിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ഷക്കീല മനസ് തുറന്നത്. 

തനിക്ക് മണിയന്‍പിള്ള രാജുവിനോട് പ്രണയം തോന്നിയിരുന്നു എന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നാണ് ഷക്കീല പറയുന്നത്. 'എനിക്ക് അദ്ദേഹത്തോടെ പ്രണയം തോന്നിയെന്ന് പറയുന്നത് ഇല്ലാത്ത പ്രചരണമാണ്. 

എന്റെ അമ്മ അസുഖബാധിതയായി കിടക്കുന്ന സമയത്ത് അദ്ദേഹം എനിക്ക് പണം നല്‍കി സഹായിച്ചു. എന്നാല്‍ പ്രണയം ഒന്നും എനിക്ക് തോന്നയിട്ടില്ല. ആ സമയത്ത് എനിക്ക് ബോസ് എന്ന പേരില്‍ ഒരു കാമുകന്‍ ഉണ്ടായിരുന്നു. പിന്നെ ഞാന്‍ എങ്ങനെ അദ്ദേഹത്തെ പ്രണയിക്കും?'- ഷക്കീല ചോദിക്കുന്നു.

'എന്നെക്കുറിച്ച് വ്യാജമായ വാര്‍ത്തകള്‍ വന്നാലും ഞാന്‍ പ്രതികരിക്കാറില്ല. ഒരിക്കല്‍ ബി ഗ്രേഡ് സിനിമകളിലെ ഒരു നടി സെക്‌സ് റാക്കറ്റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ നിന്റെ കൂട്ടുകാരി ഷക്കീലയ്ക്ക് ഇതിലെന്താണ് പങ്കെന്ന് കേരള പൊലീസ് ചോദിച്ചു. 

എനിക്ക് വല്ലാത്ത വിഷമമാണ് തോന്നിയത്. എനിക്ക് അവരുമായി യാതൊരു സൗഹൃദവും ഇല്ലായിരുന്നു. എന്നിട്ടും ആ പോലീസുകാരന്‍ എന്റെ പേര് വലിച്ചിഴച്ചു. ഇതിനെല്ലാം ഞാന്‍ പ്രതികരിക്കാന്‍ നിന്നാല്‍ വലിയ വിവാദമാകും. അതുകൊണ്ട് മൗനം പാലിച്ചു'- ഷക്കീല കൂട്ടിച്ചേര്‍ത്തു. 

2007ല്‍ പുറത്തിറങ്ങിയ ഛോട്ടാ മുംബൈ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഷക്കീലയുടെ അമ്മ രോഗബാധിതയായി. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്നു. അതിന് ഒരുപാട് പണം വേണ്ടിവന്നിരുന്നു. ഉടനെ നിര്‍മാതാവ് മണിയന്‍പിള്ള രാജുവിനെ പോയി കണ്ടു. 

അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നില്ലെങ്കിലും മണിയന്‍പ്പിള്ള രാജു പ്രതിഫലം മുന്‍കൂറായി നല്‍കി. ഈ സംഭവത്തിനോട് ചേര്‍ത്താണ് ഷക്കീലക്ക് മണിയന്‍ പിള്ള രാജുവിനോട് പ്രണയമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. 

ആ സമയത്ത് സംഭവത്തെക്കുറിച്ച് മണിയന്‍ പിള്ള രാജുവും പ്രതികരിച്ചിരുന്നു. ഷൂട്ടിങ്ങിനിടെ അമ്മയുടെ ശസ്ത്രക്രിയക്കുവേണ്ടി പണം നല്‍കിയ കാര്യം സത്യമാണ്. എന്നാല്‍, അവര്‍ക്ക് എന്നോട് പ്രണയമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. അവര്‍ സ്വന്തം വാഹനത്തില്‍ ഷൂട്ടിങ്ങിന് വരും. കഴിഞ്ഞാല്‍ അതുപോലെ മടങ്ങിപ്പോവുകയും ചെയ്യും. അതായിരുന്നു  പതിവ്. അവര്‍ പറഞ്ഞതുപോലെ എനിക്കൊരു പ്രണയ ലേഖനം കിട്ടിയിട്ടൊന്നുമില്ല എന്നായിരുന്നു മണിയന്‍പിള്ള രാജു പറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

SCROLL FOR NEXT