Entertainment

'മതി, ഞാൻ ബോളിവുഡിൽ നിന്ന് രാജിവയ്ക്കുന്നു'; തീരുമാനം കടുപ്പിച്ച് ഥപ്പട് സംവിധായകൻ അനുഭവ് സിൻഹ

ബോളിവുഡ് ഇൻഡസ്ട്രിയിൽ നിന്നും താൻ രാജിവയ്ക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് മതിയായെന്ന തുറന്നുപറഞ്ഞ് സംവിധായകൻ അനുഭവ് സിൻഹ. ബോളിവുഡ് ഇൻഡസ്ട്രിയിൽ നിന്നും താൻ രാജിവയ്ക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. ട്വിറ്ററിലൂടെയാണ് അനുഭവ് തീരുമാനം ലോകത്തെ അറിയിച്ചത്.

'മതി ഞാൻ ബോളിവുഡിൽ നിന്ന് രാജിവയ്ക്കുന്നു.അതിനർത്ഥം എന്ത് തന്നെയായാലും' -അദ്ദേഹം ട്വീറ്റ് ചെയ്തു. കൂടാതെ യൂസർ നെയിമിൽ 'നോട്ട് ബോളിവുഡ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. അതേസമയം, താൻ ഇനിയും സിനിമകൾ ചെയ്യുമെന്നും, അത് ബോളിവുഡിൽ നിന്നായിരിക്കില്ലെന്നും അനുഭവ് സിൻഹ മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി.

നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബോളിവുഡിൽ വലിയ രീതിയിലുള്ള വിവാദങ്ങളാണ് അരങ്ങേറുന്നത്. ബോളിവുഡ് സിനിമാ ലോകത്തിന് പുറത്തു നിന്നു വരുന്നവർക്ക് സ്വന്തം ഇടംനേടാൻ ശക്തമായ ലോബീയിങ് മൂലം സാധിക്കുന്നില്ലെന്നും ആരോപണമുണ്ട്. ഇതിന്റെ തുടർച്ചയാണ് സംവിധായകന്റെ നിലപാട്. ആർട്ടിക്കിൾ 15, മുൽക്, ഥപ്പട് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അനുഭവ് സിൻഹ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം