Entertainment

മമ്മൂട്ടി അല്ലെങ്കിൽ ജഗദീഷ്, അല്ലെങ്കിൽ കുഞ്ചാക്കോ ബോബൻ; യുവതാരങ്ങളിൽ മദ്യപിക്കാത്തത് ഈ നടൻ മാത്രം, സലിം കുമാർ (വിഡിയോ)

'ഒന്നുകിൽ നിങ്ങൾ മമ്മൂട്ടിയെ വിളിക്കുക, അല്ലെങ്കിൽ ജഗദീഷിനെ വിളിക്കൂ, അല്ലെങ്കിൽ നിങ്ങൾ കുഞ്ചാക്കോ ബോബനെ വിളിക്കൂ'

Author : സമകാലിക മലയാളം ഡെസ്ക്

പുതുതലമുറ നടന്മാരിൽ മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങളിലാത്ത ഏക നടൻ കുഞ്ചാക്കോ ബോബനെന്ന് സലിം കുമാർ. പുതിയ തലമുറയിലെ തനിക്കറിയാവുന്ന താരങ്ങളിൽ മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യാത്ത ഏക വ്യക്തി കുഞ്ചാക്കോ ബോബനാണെന്നാണ് താരത്തിന്റെ വാക്കുകൾ. കുഞ്ചാക്കോ ബോബൻ പഠിച്ച ചങ്ങനാശേരി എസ്.ബി കോളജിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു താരത്തിന്റെ ഈ പരാമർശം.

"ഈ പുതുതലമുറയിൽ ഞാൻ കണ്ട മദ്യപിക്കാത്ത പുകവലിക്കാത്ത ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്. അവൻ ഈ കോളജിന്റെ സന്തതിയാണ്", സലിം പറഞ്ഞു. 

'ഒരു പാർട്ടി വന്ന്, മയക്കുമരുന്നിനെതിരായ സത്യപ്രതിജ്ഞ ചെയ്യാൻ എന്നെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, ഞാൻ വരില്ല. കാരണം, ഞാൻ സിഗരറ്റ് വലിക്കും. സിഗരറ്റ് മയക്കുമരുന്നല്ലെങ്കിൽ പോലും അതൊരു മയക്കുമരുന്ന് തന്നെയാണ്. ഞാൻ പറഞ്ഞു, ഒന്നുകിൽ നിങ്ങൾ മമ്മൂട്ടിയെ വിളിക്കുക, അല്ലെങ്കിൽ ജഗദീഷിനെ വിളിക്കൂ, അല്ലെങ്കിൽ നിങ്ങൾ കുഞ്ചാക്കോ ബോബനെ വിളിക്കൂ. അവരെയാണ് എനിക്ക് നിർദേശിക്കാനുള്ളത്', താരം കൂട്ടിച്ചേർത്തു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം