Entertainment

'മമ്മൂട്ടി  പെണ്ണായിരുന്നെങ്കില്‍ ഞാന്‍ ബലാത്സംഗം ചെയ്‌തേനേ'; വിവാദമായി സംവിധായകന്റെ വാക്കുകള്‍

മമ്മൂട്ടിയെ വേദിയിലിരുത്തിയാണ് സംവിധായകന്‍ ഇത് പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി ഒരു പെണ്ണായിരുന്നെങ്കില്‍ താന്‍ പ്രണയിക്കുകയോ അല്ലെങ്കില്‍ ബലാത്സംഗം ചെയ്യുകയോ ചെയ്യുമായിരുന്നെന്ന് തമിഴ് സിനിമ സംവിധായകന്‍ മിഷ്‌കിന്‍. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ പേരന്‍പിന്റെ ഓഡിയോ ലോഞ്ചിന് ഇടയിലായിരുന്ന സംവിധായകന്റെ വിവാദ പരാമര്‍ശം. മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ടായിരുന്നു ഞെട്ടിക്കുന്ന പരാമര്‍ശം മിഷ്‌കിന്‍ നടത്തിയത്. 

''മമ്മൂക്ക താങ്കള്‍ എവിടെയായിരുന്നു. അദ്ദേഹം ഒരു മികച്ച നടനാണെന്ന് തെളിയിക്കുന്ന ഒരു ക്ലോസ് അപ്പ് ഷോട്ട് ചിത്രത്തിലുണ്ട്. സത്യം, ഞാന്‍ പറയുന്ന ഈ വാക്കുകള്‍ ഓര്‍ത്തു വയ്ക്കൂ, മറ്റാരെങ്കിലുമാണ് ഈ സിനിമയില്‍ അഭിനയിച്ചിരുന്നത് എങ്കില്‍ നാം പേടിച്ചു പോയേനെ. മമ്മൂട്ടിയെ തിരഞ്ഞെടുത്തതില്‍ ഞാന്‍ റാമിനെ അഭിനന്ദിക്കുന്നു. മമ്മൂക്ക ഒരു യുവതി ആയിരുന്നുവെങ്കില്‍ ഞാന്‍ തീര്‍ച്ചയായും പ്രേമിച്ചേനേ. അല്ലെങ്കില്‍ ബലാത്സംഗം ചെയ്‌തേനേ. അദ്ദേഹം മികച്ച നടനാണ്. ഒരു പാഠപുസ്തകം' മിഷ്‌കിന്റെ വാക്കുകള്‍ ഇങ്ങനെ. 

മമ്മൂട്ടിയെ വേദിയിലിരുത്തിയാണ് സംവിധായകന്‍ ഇത് പറഞ്ഞത്. പ്രദര്‍ശിപ്പിച്ച എല്ലാ വേദികളിലും മികച്ച അഭിപ്രായമാണ് രാം സംവിധാനം ചെയ്ത ചിത്രത്തിന് ലഭിക്കുന്നത്. സിനിമ തീയെറ്ററില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായാണ് ചെന്നൈയില്‍ വെച്ച് ഓഡിയോ ലോഞ്ച് നടത്തിയത്. സത്യരാജ്, അഞ്ജലി, സംവിധായകന്‍ വിജയ് തുടങ്ങിയ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

SCROLL FOR NEXT