Entertainment

മമ്മൂട്ടി മലയാളത്തിന്റെ കെടാവിളക്ക്, അദ്ദേഹത്തോട് എന്നും സ്‌നേഹവും ആരാധനയും: എംടി 

മറ്റു ഭാഷകള്‍ക്കു കടം കൊടുത്താലും തിരിച്ചു വാങ്ങി മലയാളം എന്നും സൂക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടിയെന്ന് എം ടി വാസുദേവന്‍ നായര്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  മറ്റു ഭാഷകള്‍ക്കു കടം കൊടുത്താലും തിരിച്ചു വാങ്ങി മലയാളം എന്നും സൂക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടിയെന്ന് എം ടി വാസുദേവന്‍ നായര്‍. പി വി സാമി സ്മാരക ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ പുരസ്‌കാരം മമ്മൂട്ടിക്ക് സമ്മാനിക്കുകയായിരുന്നു എംടി. 

മമ്മൂട്ടിയോട് തനിക്ക് സ്‌നേഹവും ആരാധനയുമാണ്. അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും എംടി വ്യക്തമാക്കി. വികാരഭരിതനായി സംസാരിച്ച എംടി പ്രസംഗശേഷം മമ്മൂട്ടിയെ ആലിംഗനം ചെയ്തു.

എംടി തനിക്ക് ഗുരുതുല്യനാണെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമക്കപ്പുറത്തേക്ക് തനിക്ക് ഒരു പ്രവര്‍ത്തനമേഖലയില്ല. സിനിമയാണ് തന്റെ മേഖല. മറ്റെല്ലാം ആഗ്രഹങ്ങളാണ്. അഭിനയത്തിനല്ല, സാമൂഹിക സേവനത്തിനാണ് ഈ അവാര്‍ഡെന്ന് എല്ലാവരും ഓര്‍മപ്പെടുത്തുന്നുണ്ട്. അതിനാല്‍ സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുറെക്കൂടി ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുമെന്നും മമ്മൂട്ടി വ്യക്തമാക്കി.

മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. എം പി വീരേന്ദ്രകുമാര്‍ എംപി അധ്യക്ഷത വഹിച്ചു. പി വി സാമി മെമ്മോറിയല്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി വി ചന്ദ്രന്‍ മമ്മൂട്ടിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT