Entertainment

മമ്മൂട്ടിയുടെ പെണ്‍വേഷം ഇതാദ്യമല്ല; 36 വര്‍ഷം മുന്‍പെ സുന്ദരിയായി മനം കവര്‍ന്നു

പൊട്ടുതൊട്ട് നീണ്ട മുടിയോടുകൂടിയായിരുന്നു മമ്മൂട്ടിയുടെ ലുക്ക്

സമകാലിക മലയാളം ഡെസ്ക്


മാമാങ്കം സിനിമയിലെ മമ്മൂട്ടിയുടെ മേക്കോവറാണ് സമൂഹമാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ച. ചുവന്ന പൊട്ടും നീണ്ട മുടിയുമായി സ്‌ത്രൈണഭാവത്തിലെത്തുന്ന മഹാനടന്റെ ചിത്രം അന്യഭാഷകളിലെ താരങ്ങളെയും ഞെട്ടിച്ചു കഴിഞ്ഞു.

എന്നാല്‍ ഇതാദ്യമായല്ല മമ്മൂട്ടി സിനിമയില്‍ പെണ്‍വേഷം അവതരിപ്പിക്കുന്നത്. മീശയില്ലാതെ കണ്ണാടിവച്ച മമ്മൂട്ടിയുടെ മറ്റൊരു പെണ്‍ ഗെറ്റപ്പും ഇതിനോടൊപ്പം പ്രചരിക്കുന്നുണ്ട്.

പൊട്ടുതൊട്ട് നീണ്ട മുടിയോടുകൂടിയായിരുന്നു മമ്മൂട്ടിയുടെ ലുക്ക്. പഴയ സിനിമാലൊക്കേഷനില്‍ നിന്നുള്ള സ്റ്റില്‍ ഫോട്ടോ ആണിത്. 1983ല്‍ റിലീസ്‌ െചയ്ത ഒന്നു ചിരിക്കൂ എന്ന സിനിമയിലാണ് പെണ്‍വേഷത്തില്‍ മമ്മൂട്ടി എത്തിയത്. പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സ്വപ്ന, ജലജ, അടൂര്‍ഭാസി, ഉമ്മര്‍, സുകുമാരി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.

36 വര്‍ഷം മുമ്പ് ചെയ്ത പെണ്‍വേഷത്തേക്കാളും സുന്ദരമാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന പെണ്‍വേഷമെന്നാണ് ആരാധകരുള്‍പ്പെടെ കമന്റ് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 12ന് തീയറ്ററുകളിലെത്തുന്ന മാമാങ്കം സിനിമയിലെ നാല് ഗെറ്റപ്പുകളില്‍ ഒന്നാണിത്. ഇതുവരെ മൂന്ന് ഗെറ്റപ്പുകളാണ് മമ്മൂട്ടിയുടേതായി പുറത്തുവന്നിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് 3975 കോടി അനുവദിച്ചു; ശബരി പാതയ്ക്ക് എല്ലാ നടപടികളും പൂര്‍ത്തിയായി: കേന്ദ്ര റെയില്‍വേമന്ത്രി

യശസ്വി ജയ്‌സ്വാള്‍ ടീമില്‍, ശാര്‍ദുല്‍ ഠാക്കൂറും തിരിച്ചെത്തി; രഞ്ജി ക്വാര്‍ട്ടര്‍ പോരിനൊരുങ്ങി മുംബൈ

കറിവേപ്പിലയോ മല്ലിയിലയോ, ഏതാണ് ആരോ​ഗ്യ​ഗുണത്തിൽ മുന്നിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാവ് ചൊറിയാറുണ്ടോ? കാരണം...

മുടി പിന്നിക്കെട്ടിയാണോ അഴിച്ചിട്ടാണോ ഉറങ്ങേണ്ടത്?

SCROLL FOR NEXT