Entertainment

മമ്മൂട്ടിയുടെ മാമാങ്കത്തില്‍ നിന്ന് യുവനടന്‍ ധ്രുവനെ പുറത്താക്കി; കാരണം ഈഗോ പ്രശ്‌നമായിരിക്കുമെന്ന് സംവിധായകന്‍

Author : സമകാലിക മലയാളം ഡെസ്ക്


മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തില്‍ നിന്ന് യുവനടന്‍ ധ്രുവനെ പുറത്താക്കി. ചിത്രീകരണം പാതിവഴി പിന്നിട്ടപ്പോഴാണ് ചിത്രത്തില്‍ നിന്ന് ധ്രുവനെ പുറത്താക്കുന്നത്. ക്വീന്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ധ്രുവന്‍ ഒരു വര്‍ഷത്തോളമാണ് ചിത്രത്തിനുവേണ്ടി കഷ്ടപ്പെട്ടത്. തന്നെ സിനിമയില്‍ നിന്ന് മാറ്റാന്‍ ഉണ്ടായ കാരണം അറിയില്ലെന്നും മനോരമയോട് ധ്രുവന്‍ പറഞ്ഞു.സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്. 

മാമാങ്കത്തിനു വേണ്ടി ധ്രുവന്‍ ശരീരം മികച്ചതാക്കുകയും കളരി പഠിക്കുകയും ചെയ്തിരുന്നു. ക്വീനിന് ശേഷം മറ്റ് സിനിമകള്‍ ഏറ്റെടുക്കാതിരുന്നതും മാമാങ്കത്തിന് വേണ്ടിയാണ്. എന്നാല്‍ നാല് അഞ്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കുകയാണെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ വിളിച്ചു അറിയിക്കുന്നതെന്നും തന്നെ ചിത്രത്തില്‍ നിന്ന് മാറ്റുന്നതിന്റെ കാരണം തനിക്കറിയില്ലെന്നും ധ്രുവന്‍ പറഞ്ഞു. 

ചിത്രത്തിന് വേണ്ടി താന്‍ ഒരുപാട് എഫേര്‍ട്ട് എടുത്തെന്നും ജിമ്മില്‍ നിന്നും കളരിയിലേയ്ക്ക് നിര്‍ത്താതെ ഓടുകയായിരുന്നെന്നുമാണ് താരം പറയുന്നത്. 'മമ്മൂക്കയും സജീവ് സാറും വളരെയധികം എന്നെ പിന്തുണച്ചിരുന്നു. മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ പറ്റില്ലല്ലോയെന്നാണ് എന്റെ ഏറ്റവും വലിയ വിഷമം. എനിക്കു ലഭിച്ചത് മികച്ച അവസരമായിരുന്നു. കൈവിട്ടു പോകുമ്പോഴും പരിഭവങ്ങളോ പരാതികളോ ഇല്ല. ഒരു വര്‍ഷം ഞാന്‍ എടുത്ത എഫര്‍ട്ട് വെറുതയായി എന്ന ദുഖം മാത്രം' ധ്രുവന്‍ പറഞ്ഞു. 

ധ്രുവനെ പുറത്താക്കിയതിനെക്കുറിച്ച് അറിയില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. പുറത്താക്കിയിട്ടുണ്ടെങ്കില്‍ അത് ഈഗോ പ്രശ്‌നം കാരണമായിരിക്കും എന്നും സജീവ് പിള്ള പറഞ്ഞു. ധ്രുവന്‍ മികച്ച നടനാണെന്നും കഠിനാധ്വാനം കൊണ്ട് തന്നെ അത്ഭുതപ്പെടുത്തിയെന്നുമാണ് സംവിധായകന്റെ വാക്കുകള്‍. മമ്മൂട്ടി പലപ്പോഴും ധ്രുവനെ പ്രശംസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളിയാണ് മാമാങ്കത്തിന്റെ നിര്‍മാതാവ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം