Entertainment

'മരയ്ക്കാറേ, കുറച്ച് ആട് ബിരിയാണി എടുക്കട്ടെ'; മഞ്ജുവിന്റെ സുബൈദയ്ക്ക് പിന്നാലെ ട്രോളന്‍മാര്‍

ഒടിയനിലെ മഞ്ജുവിന്റെ ' കഞ്ഞിയെടുക്കട്ടെ മാണിക്യാ.. എന്ന ഡയലോഗാണ്ആട് ബിരിയാണി എടുക്കട്ടെ എന്ന്‌  മാറിയത്.

സമകാലിക മലയാളം ഡെസ്ക്

ടിയന് പിന്നാലെ മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിക്കുന്ന 'മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം' ആരാധകര്‍ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ്. മരയ്ക്കാറിലെ തന്റെ ക്യാരക്ടര്‍ ലുക്ക് കഴിഞ്ഞ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രോളന്‍മാര്‍ കൂടിയത്. 

ഒടിയനിലെ മഞ്ജുവിന്റെ ' കഞ്ഞിയെടുക്കട്ടെ മാണിക്യാ.. എന്ന ഡയലോഗാണ്
ആട് ബിരിയാണി എടുക്കട്ടെ എന്ന്‌  മാറിയത്.

സുബൈദയായുള്ള പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച താരത്തോട് ഇത് അറബിക്കടലിന്റെ സിംഹമാണ് കഞ്ഞിയൊന്നും പോര, മട്ടന്‍ ബിരിയാണിയോ ചിക്കന്‍ ബിരിയാണിയോ കൊടുക്കണം, ദാരിദ്ര്യം കാണിക്കരുത് എന്നും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ട്രോളന്‍മാര്‍ ഏറെ ആഘോഷിച്ച മാണിക്യന്‍-അമ്പ്രാട്ടിയുമായുള്ള ഡയലോഗ് പിന്നീട് മഞ്ജുവും പങ്കുവച്ചിരുന്നു. തന്നെ കുറിച്ചുള്ള ട്രോളുകള്‍ ആസ്വദിക്കുന്നുവെന്നും ആറ്റുനോറ്റ് കിട്ടിയ ട്രോളാണ് അതെന്നുമായിരുന്നു മഞ്ജു ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട്ട് രമേഷ് പിഷാരടി, വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ് മലമ്പുഴയില്‍; കോൺ​ഗ്രസിന്റെ ആ​ദ്യ ​ഘട്ട പട്ടികയിൽ 55 പേർ

മുള്ളൻ പന്നിയെ അടിച്ചു കൊന്നു; സിപിഎം നേതാവിന്റെ ജാമ്യാപേക്ഷ തള്ളി

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട പട്ടികയില്‍ 55 പേര്‍, തര്‍ക്കമണ്ഡലങ്ങള്‍ ഒഴിച്ചിട്ടു, ഡോക്ടര്‍ വന്ദന ദാസ് കൊലപാതകത്തില്‍ പ്രതി സന്ദീപ് കുറ്റക്കാരന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പെഷവാറിലേക്ക് കളിക്കാന്‍ പോകരുത്; പാക് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഓസീസ് താരങ്ങള്‍ക്ക് മുന്നറിയിപ്പ്

കേരള കോണ്‍ഗ്രസില്‍ തലമുറ മാറ്റം: പി ജെ ജോസഫ് മത്സരത്തിനില്ല, മകന്‍ അപു തൊടുപുഴയില്‍

SCROLL FOR NEXT