Entertainment

മരിച്ചയാളുടെ കടം വീട്ടാന്‍ സഹായിച്ച് കടംകഥയുടെ അണിയറ പ്രവര്‍ത്തകര്‍ 

മാനസന്‍ എന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ കുടുംബ സഹായ നിധിയിലേക്കാണ് കടംകഥ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തരും അഭിനേതാക്കളും കൈയഴിഞ്ഞ് സഹായിച്ചത്. 

Author : സമകാലിക മലയാളം ഡെസ്ക്

മരിച്ച ഒരാളുടെ കടം വീട്ടി കടംങ്കഥ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. മാനസന്‍ എന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ കുടുംബ സഹായ നിധിയിലേക്കാണ് കടംകഥ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തരും അഭിനേതാക്കളും കൈയഴിഞ്ഞ് സഹായിച്ചത്. 

മാനസന്റെ മരണശേഷമായിരുന്നു അദ്ദേഹത്തിന്റെ കടങ്ങളെപ്പറ്റി വീട്ടുകാരും സുഹൃത്തുക്കളും അറിയുന്നത്. വിവരം അറിഞ്ഞ് ആലപ്പുഴ പ്രസ് ക്ലബാണ് ആദ്യം സഹായ നിധി രൂപീകരിക്കുകയും കുടുംബത്തിലേക്ക് പണം കൈമാറുകയും ചെയ്തത്. ഈ സഹായ നിധിയിലേക്കാണ് കടംകഥ അണിയറ പ്രവര്‍ത്തകരും തങ്ങളുടേതായ സംഭാവന നല്‍കിയത്. ചിത്രത്തിലെ നടന്മാരും സംവിധായകനും നിര്‍മാതാവും ഒരുമിച്ചെത്തിയാണ് പൈസ കൈമാറിയത്.

സെന്തില്‍ രാജന്‍ സംവിധാനം ചെയ്യുന്ന കടങ്കഥയുടെ നിര്‍മ്മാണം സാദിഖ് അലിയാണ്. ലിബാസ് സാദിഖാണ് സഹ നിര്‍മാതാവ്. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?