Entertainment

മറക്കാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങള്‍ വീണ്ടും അവതരിപ്പിക്കേണ്ടി വരുന്നത് എളുപ്പമല്ല: സണ്ണി ലിയോണിയുടെ ജീവിതകഥ ടെലിവിഷന്‍ പരമ്പരയാകുന്നു

സണ്ണി ലിയോണിയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത, എന്നാല്‍ അറിയാന്‍ താല്‍പര്യമുള്ള സംഭവബഹുലമായ കഥ അഭ്രപാളിയിലെത്താന്‍ ഒരുങ്ങുകയാണ്

സമകാലിക മലയാളം ഡെസ്ക്

പോണ്‍സ്റ്റാറായി വന്ന് ബോളിവുഡ് നായികയായി മാറിയ സണ്ണി ലിയോണിയെ ആരാധകര്‍ക്ക് നന്നായറിയാം. എന്നാല്‍ കാനഡയില്‍ ജനിച്ച പഞ്ചാബുകാരിയായ രണ്‍ജിത് കൗര്‍ വോറ എന്ന നടിയെ അറിയുന്നവര്‍ ചുരുക്കമാണ്. സണ്ണി ലിയോണിയുടെ യഥാര്‍ഥ പേരാണിതെന്ന് പലര്‍ക്കുമറിയില്ല.

സണ്ണി ലിയോണിയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത, എന്നാല്‍ അറിയാന്‍ താല്‍പര്യമുള്ള സംഭവബഹുലമായ കഥ അഭ്രപാളിയിലെത്താന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. സീ5 ചാനലില്‍ കരന്‍ജിത്ത് കൗര്‍ എന്നുപേരിട്ടിരിക്കുന്ന പരമ്പരയിലാണ് സണ്ണിയുടെ ആരുമറിയാത്ത കഥകള്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുന്നത്.

സ്വന്തം ജീവിത കഥ ടെലിവിഷന്‍ പരമ്പരയാകുമ്പോള്‍ സണ്ണി ലിയോണി തന്നെയാണ് അതിലഭിനയിക്കുന്നത്. അമേരിക്കയിലെ പോണ്‍രംഗം ഉപേക്ഷിച്ച് ബോളിവുഡിലേക്കെത്തിയ സണ്ണിയുടെ സിനിമാജീവിതത്തിന്റെ കഥയാണ് ഈ പരമ്പര പറയുന്നത്. കരന്‍ജിത് കൗര്‍ എന്ന പേര് ഉപേക്ഷിച്ച് പ്രേക്ഷകരുടെ സണ്ണി ലിയോണി ആയി മാറിയ കഥയും പരമ്പരയുടെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

'വളരെ നല്ലൊരു ഓഫറായിരുന്നു ഇത്. എളുപ്പമുള്ള ഒരു കാര്യമാണെന്നായിരുന്നു ഞാന്‍ ആദ്യം വിചാരിച്ചത്. നമ്മള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങള്‍ വീണ്ടും അവതരിപ്പിക്കേണ്ടി വരുമ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഷൂട്ടിംഗിനിടെ താന്‍ ശരിക്കും അറിഞ്ഞു. ഈ അനുഭവങ്ങളിലൂടെ ഒരിക്കല്‍ക്കൂടിയുള്ള യാത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല'- സണ്ണി വ്യക്തമാക്കി.

'വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ചെയ്ത ഒരു കാര്യം എന്റെ അച്ഛനെ ഒരുപാട് വേദനിപ്പിച്ചു. അത് വീണ്ടുമവതരിപ്പിച്ചപ്പോള്‍ ഞാനും ആകെ തകര്‍ന്നുപോയി'- സണ്ണി പറഞ്ഞു. സെറ്റില്‍ ഭര്‍ത്താവ് ഡാനിയലുണ്ടായിരുന്നു. അദ്ദേഹമാണ് തന്നെ സമാധാനിപ്പിച്ച് ആ രംഗം കൈകാര്യം ചെയ്തതെന്നും സണ്ണി ലിയോണി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT