Entertainment

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് പുതുമയുള്ള കാര്യമല്ലെന്ന് നടന്‍ മധു

എല്ലാഭാഷയിലെയും സിനിമാരംഗത്ത് കാസ്റ്റിംഗ് കൗച്ച് എന്ന സമ്പ്രദായം ഉള്ളതാണെന്നാണ് മധുവിന്റെ വാദം.

Author : സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് പുതുമയുള്ള കാര്യമല്ലെന്ന് നടന്‍ മധു. മലയാളത്തില്‍ മാത്രമല്ല, എല്ലാഭാഷയിലെയും സിനിമാരംഗത്ത് കാസ്റ്റിംഗ് കൗച്ച് എന്ന സമ്പ്രദായം ഉള്ളതാണെന്നാണ് മധുവിന്റെ വാദം. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടക്കാണ് മധുവിന്റെ വിവാദപരമായ പരാമര്‍ശം. 

'ലൈംഗികതാല്‍പര്യത്തോടെയുള്ള ഇത്തരം ബന്ധങ്ങള്‍ സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലുമുള്ളതാണ്. എല്ലാ സമൂഹത്തിലുമുണ്ടാകും. എന്നാല്‍ അത് ആ സമൂഹത്തിന്റെ മുഴുവന്‍ സ്വഭാവമല്ലല്ലോ. അടുപ്പമുള്ളവരുമായി ഇത്തരം ബന്ധം കൂടുതല്‍ സാധ്യമായതിനാല്‍ അത് നടന്നിരുന്നു'- മധു പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും തനിക്കറിയാത്തതിനാലാണ് അതേക്കുറിച്ച് അഭിപ്രായം പറയാത്തതെന്നും മധു പറയുന്നു. ദിലീപാണ് അത് ആസൂത്രണം ചെയ്തതെന്ന് കരുതുന്നില്ല. കാരണം ദിലീപ് ബുദ്ധിമാനാണ്. ഇത്തരത്തിലുള്ള ഒരു വിഡ്ഢിത്തം ദിലീപ് കാണിക്കുമെന്ന് കരുതുന്നില്ലെന്നും മധു പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ