Entertainment

മസില്‍ അല്‍പ്പം കൂടുതല്‍, ഫ്‌ലക്‌സിബിളാവാന്‍ സല്‍മാന്‍ ഖാന്‍; വീഡിയോ

ശരീരം കൂടുതല്‍ ഫഌക്‌സിബിളാക്കുന്നതിനു വേണ്ടിയുള്ള വര്‍ക്കൗട്ടിലാണ് താരം ഇപ്പോള്‍

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ മസില്‍മാനാണ് സല്‍മാന്‍ഖാന്‍. താരത്തിന്റെ ഫിറ്റ് ബോഡിയ്ക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്. താരത്തെപ്പോലെയാവാന്‍ കഷ്ടപ്പെടുന്നവരും നിരവധിയാണ്. എന്നാല്‍ അതിനൊപ്പം തന്നെ സല്‍മാനെതിരേ ഉയരുന്ന ഒരു വിമര്‍ശമുണ്ട്. കഥാപാത്രത്തിന് അനുസരിച്ച് ശരീരം അനക്കാന്‍ താരത്തിന് കഴിയുന്നില്ല എന്ന്. ഫഌക്‌സിബിളായി ഡാന്‍സ് കളിക്കാനും താരത്തിന് സാധിക്കുന്നില്ല. ഇപ്പോള്‍ ഇതിന് പരിഹാരം കാണാന്‍ ഒരുങ്ങുകയാണ് സല്‍മാന്‍. 

ശരീരം കൂടുതല്‍ ഫഌക്‌സിബിളാക്കുന്നതിനു വേണ്ടിയുള്ള വര്‍ക്കൗട്ടിലാണ് താരം ഇപ്പോള്‍. ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഫഌക്ക്‌സിബിളാവാനുള്ള ശ്രമത്തെക്കുറിച്ച് താരം പറയുന്നത്. സ്‌ട്രോങ്ങാവാനും ഫ്‌ലക്‌സിബിളാവാനുമുള്ള ശ്രമത്തിലാണ് എന്നാണ് കാല്‍ സ്‌ട്രെച്ച് ചെയ്തുകൊണ്ട് താരം പറയുന്നത്. 

സ്‌ട്രോങ് ആവാന്‍ വേണ്ടി മാത്രമല്ല, ഫ്‌ലക്‌സിബിളാവുകയും വേണം. കഴിഞ്ഞ രണ്ട് മാസത്തില്‍ 100ല്‍ അധികം ജിമ്മുകളിലായി ഉപകരണങ്ങള്‍ സ്ഥാപിച്ചെന്ന കുറിപ്പിലാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 52കാരനായ താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രശംസയുമായി നിരവധി ആരാധകരാണ് രംഗത്തെത്തുന്നത്. 

ഭരതാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. മികച്ച വിജയം നേടിയ ചിത്രം ഇപ്പോഴും തീയെറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. കത്രീന കൈഫാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ദബാംഗ് 3, ഇന്‍ഷാള്ളാ എന്നിവയിലാണ് ഇനി താരം അഭിനയിക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം