Entertainment

മഹാനടനാവാന്‍ ഒരുങ്ങി ജയസൂര്യ; സത്യന്റെ ജീവിതം സിനിമയാകുന്നു

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സത്യന്റെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കേരളത്തിന്റെ അഭിമാനമായ ഫുട്‌ബോള്‍ താരം വി.പി. സത്യന്റെ ജീവിതം അഭ്രപാളിയില്‍ അനശ്വരമാക്കി മികച്ച കയ്യടി നേടിയ നടനാണ് ജയസൂര്യ. ക്യാപ്റ്റന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും താരം നേടി. വീണ്ടും സത്യനാവാന്‍ ഒരുങ്ങുകയാണ് താരം. ഇത്തവണ മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടനായ സത്യനായാണ് താരം എത്തുന്നത്. 

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സത്യന്റെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. മഹാനടന്റെ ജീവിതം സിനിമയാക്കാനുള്ള അവകാശം വിജയ് ബാബു സ്വന്തമാക്കിയതായി സത്യന്റെ മകന്‍ സതീഷ് സത്യന്‍ പറഞ്ഞു. ജയസൂര്യ അല്ലാതെ മറ്റാരെല്ലാം സിനിമയുടെ ഭാഗമാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. വലിയ ക്യാന്‍വാസിലായിരിക്കും ചിത്രം നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

1952ല്‍ പുറത്തിറങ്ങിയ ആത്മസഖിയാണ് സത്യന്റെ ആദ്യ ചിത്രം. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യത്തെ മികച്ച നടനുള്ള പുരസ്‌കാരം സത്യന്റെ പേരിലാണ്. ദേശിയ പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ അദ്ദേഹം നേടി. 1971 ല്‍ രക്താര്‍ബുദം ബാധിച്ചാണ് അദ്ദേഹം മരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!