Entertainment

മാണിക്യമലരായ പൂവി നിരോധിക്കാന്‍ സ്മൃതി ഇറാനിയുടെ സഹായം തേടി റാസ അക്കാദമി

രാജ്യത്തെ മറ്റൊരു വിവാദത്തില്‍ നിന്നും രക്ഷിക്കാന്‍ എത്രയും വേഗം ഈ ഗാനം ചിത്രത്തില്‍ നിന്നും നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദ്ദേശിക്കണമെന്നാണ് സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടിട്ടുള്ളത്‌

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കത്ത്. ഇസ്ലാമിക സംഘാടനയായ റാസ അക്കാദമിയാണ് കത്തയച്ചിരിക്കുന്നത്. പ്രവാചകനായ മുഹമ്മദ് നബിയെയും ഭാര്യയെയും ഗാനം അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് ഈ നീക്കം. 

രാജ്യത്തെ മറ്റൊരു വിവാദത്തില്‍ നിന്നും രക്ഷിക്കാന്‍ എത്രയും വേഗം ഈ ഗാനം ചിത്രത്തില്‍ നിന്നും നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദ്ദേശിക്കണമെന്നാണ് സ്മൃതി ഇറാനിക്ക് സമര്‍പ്പിച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗാനം പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ച് സംവിധായകന്‍ ഒമര്‍ ലുലുവിനെയും നായിക പ്രിയ വാര്യരെയും പ്രതി ചേര്‍ത്ത് ഒരു കൂട്ടം ആളുകള്‍ ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കിയിരുന്നു. 

2015 ല്‍ എ.ആര്‍ റഹ്മാനെതിരെ ഫത്വ പുറപ്പെടുവിച്ചതും 2016 ല്‍ സക്കീര്‍ നായിക്കിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതും ഇതേ സംഘടനയാണ്. 2012 ല്‍ അരങ്ങേറിയ ആസാദ് മൈതാന്‍ കലാപത്തിലും ഈ സംഘടനയ്ക്ക് പങ്കുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാൽപ്പാറയിൽ വാഹനാപകടം; 8 മലയാളികൾക്ക് ദാരുണാന്ത്യം

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; വനിത സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

ഓൺലൈനിൽ സെർച്ച് ചെയ്യുന്നവർ ജാഗ്രത പാലിക്കുക, വ്യക്തിഗത വിവരങ്ങൾ തട്ടിയെടുക്കുന്നതിന് വ്യാജ ലിങ്കുകൾ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

ഹോർമുസ് തുറന്നു, എല്ലാ വാണിജ്യ കപ്പലുകൾക്കും ​'ഗ്രീൻ സി​ഗ്നൽ'

സാധാരണക്കാര്‍ക്ക് ആശ്വാസം; ന്യൂയോര്‍ക്കിലും സര്‍ക്കാര്‍ 'റേഷന്‍ കട'; നൂറാംദിനത്തില്‍ വാക്കുപാലിച്ച് 'മംദാനി ഓപ്പറേഷന്‍'

SCROLL FOR NEXT