Entertainment

'മാനം തുടുക്കണ് നേരം വെളുക്കണ്' ഒടിയനിലെ ആദ്യ വീഡിയോ ഗാനം ഹിറ്റ്

ഒടിയന്‍ മാണിക്യന്റെയും പ്രഭയുടെയും കഥ പറയുന്ന ചിത്രം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ദിവസങ്ങളെണ്ണിയുള്ള ആരാധകരുടെ കാത്തിരിപ്പിന് ആവേശമായി ഒടിയനിലെ ആദ്യവീഡിയോ ഗാനമെത്തി. 'മാനം തുടുക്കണ് നേരം വെളുക്കണ്' എന്ന ഗാനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലും മഞ്ജുവാരിയരും സന അല്‍ത്താഫും ഉള്‍പ്പെടുന്ന ഗാനരംഗം വളരെ മികവുറ്റ രീതിയിലാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ദൃശ്യാവിഷ്‌കാരമൊരുക്കിയത്. 

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ശ്രേയ ഘോഷാലാണ് പാട്ട് പാടിയിരിക്കുന്നത്. ഇതിന് മുന്‍പ് പുറത്തിറങ്ങിയ മോഹന്‍ലാല്‍ പാടുന്ന ഗാനവും വൈറവലായിരുന്നു. ചിത്രത്തിലെ കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം നേരത്തെ മികച്ച പ്രതികരണം നേടിയിരുന്നു. സുദിപ് കുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമായിരുന്നു ഗാനത്തിനു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. 

ഒടിയന്‍ മാണിക്യന്റെയും പ്രഭയുടെയും കഥ പറയുന്ന ചിത്രം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നത് ഹരികൃഷ്ണനാണ്. ഡിസംബര്‍ 14 ന് ചിത്രം തീയറ്ററുകളിലെത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT