Entertainment

'മാമാങ്കം ഡീഗ്രേഡിങ്ങിന് പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സാണെന്ന് വിശ്വസിക്കുന്നില്ല, ആരാപണം നടത്തുന്നത് മനോരോഗികള്‍'; പദ്മകുമാര്‍

'ഒടിയന് ശേഷം കാത്തിരുന്ന ചിത്രമാണ് മാമാങ്കം എന്നുപറയുന്ന ഒരു വോയിസ് ക്ലിപ്പ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

മാമാങ്കത്തിനെതിരേ ഡീഗ്രേഡിങ് നടത്തുന്നത് മോഹന്‍ലാല്‍ ഫാന്‍സാണെന്ന് വിശ്വസിക്കുന്നില്ലെന്ന് സംവിധായകന്‍ പദ്മകുമാര്‍. സമൂഹമാധ്യമത്തിലുള്ള ചില കുബുദ്ധികളും മനോരോഗികളുമാണ് സിനിമയ്‌ക്കെതിരെ ഇങ്ങനെ ആരോപണങ്ങള്‍ പടച്ചുവിടുന്നതെന്നും അണിയറപ്രവര്‍ത്തകള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

സമൂഹമാധ്യമത്തില്‍ സിനിമയെ താറടിച്ചുകാട്ടുന്നത് ആസൂത്രണത്തിന്റെ ഭാഗമാണ്. ഒടിയന് ശേഷം കാത്തിരുന്ന ചിത്രമാണ് മാമാങ്കം എന്നുപറയുന്ന ഒരു വോയിസ് ക്ലിപ്പ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. എന്നാല്‍ ഒടിയന് ശേഷം മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അതിനൊന്നുമില്ലാത്ത ഡീഗ്രേഡിങാണ് മാമാങ്കത്തിനോടുള്ളത്. ഇതിന്റെ പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സാണെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല.' പദ്മകുമാര്‍ പറഞ്ഞു. 

മാമാങ്കവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ സിനിമാ നിര്‍മാണത്തെയും സര്‍ഗാത്മകതയേയും ബാധിച്ചിട്ടില്ല. അതിനൊപ്പം തന്നെ വ്യക്തിപരമായി ബാധിച്ചിട്ടില്ലെന്നും പരാമാവധി മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പദ്മകുമാര്‍ പറയുന്നു. ജോസഫ് സിനിമ നേടിയതിനേക്കാള്‍ വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയേക്കുറിച്ച് ഇന്നലെയും ഇന്നുമായി നല്ല റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. അതുകാരണം ഈ ഡീഗ്രേഡ്‌ചെയ്യുന്നവര്‍ക്ക് അധികദിവസമൊന്നും പിടിച്ചുനില്‍ക്കാനാകില്ല. അവര്‍ക്ക് പിന്‍മാറിയേ പറ്റൂവെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. 

സിനിമയെ നശിപ്പിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. സൈബര്‍ സെല്ലിനെതിരെ പരാതി കൊടുത്തുന്നുണ്ട്. എന്നാല്‍ അതിന്റെ പിന്നാലെ അധികം നടക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇവര്‍ തനിയെ പിന്‍മാറുമെന്ന് തന്നെയാണ് വിശ്വാസം.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സിനിമ റിലീസായി മൂന്നാം ദിവസത്തില്‍ ചിത്രത്തിന്റെ വ്യാജപ്രിന്റ് ഇന്റര്‍നെറ്റില്‍ എത്തിയിരുന്നു. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസഫ് നല്‍കിയ പരാതിയില്‍ ചിത്രം അപ് ലോഡ് ചെയ്ത ആളെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ചിത്രം ഡൗണ്‍ലോഡ് ചെയ്തവരേയും പ്രതിചേര്‍ക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT