Entertainment

മിറയെ ആദ്യം കണ്ടപ്പോള്‍ എന്തായിരുന്നു മനസ്സില്‍; തുറന്നു പറഞ്ഞ് ഷാഹിദ് കപൂര്‍

വിവാഹം കഴിഞ്ഞ നാല് വര്‍ഷം പിന്നിടുമ്പോള്‍ ഇരുവരുടേയും ബന്ധം കൂടുതല്‍ മനോഹരമാവുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

രാധകരെ പോലും കൊതിപ്പിക്കുന്ന ദാമ്പത്യമാണ് ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെയും ഭാര്യ മിറ രാജ്പുത്തിന്റേയും. വിവാഹം കഴിഞ്ഞ നാല് വര്‍ഷം പിന്നിടുമ്പോള്‍ ഇരുവരുടേയും ബന്ധം കൂടുതല്‍ മനോഹരമാവുകയാണ്. ബോളിവുഡിലെ താരസുന്ദരികളുമായുള്ള പ്രണയപരാജയത്തിന് ശേഷമാണ് ഷാഹിദ് മിറയെ കണ്ടുമുട്ടുന്നത്. ആദ്യമായി മിറയെ കണ്ടപ്പോള്‍ എന്താണ് തോന്നിയത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. വോഗ് ഇന്ത്യയുടെ വെഡ്ഡിങ് ബുക്കിന് വേണ്ടിയുള്ള അബിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.

വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. അതിനാല്‍ വിവാഹത്തിന് വേണ്ടി തന്നെയാണ് മിറയെ കാണാന്‍ ഷാഹിദ് പോകുന്നത്. 2014 ല്‍ ആയിരുന്നു ഇത്. താരം പറയുന്നത് ഇങ്ങനെ' എന്റെ മനസ്സിലൂടെ ആദ്യം പോയ കാര്യം എന്തെന്നാല്‍, ഞങ്ങള്‍ ഇവിടെ ഈ മുറിയില്‍ രണ്ട് വലിയ സോഫകളില്‍ ഇരിക്കുകയാണ്. ആരും അടുത്തില്ല. 15 മിനിറ്റില്‍ ഞങ്ങള്‍ ഇത് തീര്‍ക്കുമോ?' എന്നാല്‍ ഷാഹിദിന്റെ ചിന്ത വെറുതെയായിരുന്നു നീണ്ട ഏഴു മണിക്കൂറിന് ശേഷമാണ് ഇരുവരും സംസാരം അവസാനിപ്പിച്ചത്. 

ബോളിവുഡ് സിനിമയുടെ ആരാധികയല്ലാത്തതിനാല്‍ ഷാഹിദിനെക്കുറിച്ചുള്ള കാര്യങ്ങള്‍ താന്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല എന്നാണ് മിറ പറയുന്നത്. ഇത് ആദ്യ കൂടിക്കാഴ്ചയില്‍ പരസ്പരം മനസിലാക്കാന്‍ സഹായമായെന്നും മിറ പറയുന്നു. തന്നെ കണ്ടപ്പോള്‍ ഷാഹിദ് ആദ്യമായി ചോദിച്ചത് എന്താണെന്ന് കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുത്ത് മിറ പറഞ്ഞിരുന്നു. തന്നേക്കാള്‍ പ്രായം കൂടിയ ആളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ് എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി മറ്റൊരു ചോദ്യമാണ് മിറ ചോദിച്ചത്. തന്നേക്കാള്‍ പ്രായം കുറഞ്ഞ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണ് എന്നായിരുന്നു മിറയുടെ ചോദ്യം.

16ാം വയസിലാണ് താന്‍ ആദ്യമായി ഷാഹിദിനെ കണ്ടതെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയായി മിറ പറഞ്ഞിരുന്നു. 2015 ലാണ് ഇരുവരും വിവാഹിതരായത്. മിഷ, സെയിന്‍ എന്നിവര്‍ മക്കളാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT