Entertainment

മിസ് ഇന്ത്യ റാമ്പില്‍ ചുവടുവെച്ച് സ്മൃതി ഇറാനി; വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വിഡിയോ പങ്കുവെച്ച് ഏക്ത കപൂര്‍

1998ലെ മിസ് ഇന്ത്യയുടെ റാമ്പില്‍ ചുവടുവെക്കുന്ന സ്മൃതിയെയാണ് വിഡിയോയില്‍ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനയ രംഗത്തുനിന്നാണ്. ഇപ്പോള്‍ 21 കാരിയായ സ്മൃതിയുടെ പഴയ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാവ് ഏക്ത കപൂര്‍. മിസ് ഇന്ത്യ വേദിയില്‍ തിളങ്ങുന്ന സ്മൃതിയുടെ വിഡിയോ ആണ് ഏക്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മിസ് ഇന്ത്യ വിജയിക്കാതെ ജനങ്ങളുടെ മനസു കീഴടക്കിയ സ്മൃതി ഇറാനിയെ പ്രശംസിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്.

1998ലെ മിസ് ഇന്ത്യയുടെ റാമ്പില്‍ ചുവടുവെക്കുന്ന സ്മൃതിയെയാണ് വിഡിയോയില്‍ കാണുന്നത്. തന്റെ വിദ്യാഭ്യാസത്തേക്കുറിച്ചും ഇഷ്
ടത്തേക്കുറിച്ചുമെല്ലാം ഷോയില്‍ സംസാരിക്കുന്നതും വിഡിയോയിലുണ്ട്. നിരവധി സംസ്‌കാരങ്ങളാലും മതങ്ങളാലും നിറഞ്ഞതാണ് ഇന്ത്യ. തനിക്ക് അതില്‍ വളരെ താല്‍പ്പര്യമുണ്ടെന്നും സ്മൃതി വ്യക്തമാക്കുന്നുണ്ട്. ഏക്തയുമായി സ്മൃതിക്ക് വര്‍ഷങ്ങളുടെ സൗഹൃദമുണ്ട്. ഏക്ത കപൂര്‍ നിര്‍മിച്ച ക്യൂന്‍കി സാസ് ബി കഭി ബഹു ദീയിലൂടെയാണ് സ്മൃതി ടെലിവിഷനിലേക്ക് അരങ്ങേറുന്നത്. അതിലൂടെയാണ് കുടുംബങ്ങളുടെ പ്രിയങ്കരിയായി അവര്‍ മാറുകയായിരുന്നു.

വിജയം വളരെ എളുപ്പത്തില്‍ ലഭിക്കും എന്ന് ചിന്തിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ വിഡിയോ എന്നാണ് ഏക്ത വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ശക്തയും വളരെ വിനയവുമുള്ള രാഷ്ട്രീയക്കാരിയായി സ്മൃതിയുടെ സ്വഭാവം ഒന്നടങ്കം മാറി. അഭിനയിക്കാന്‍ എത്തുമ്പോള്‍ നാണകുണുങ്ങിയായ സാധാരണ പെണ്‍കുട്ടിയായിരുന്നു അവരെന്നും ഏക്ത പറയുന്നു. അടുത്തിടെ പണ്ട് ജോലി ചെയ്ത ഒരാള്‍ സ്മൃതിയോട് സഹായം അഭ്യര്‍ത്ഥിച്ച് സമീപിച്ചിരുന്നു. അപ്പോള്‍ തന്നെ അവര്‍ സഹായമെത്തിച്ചു. പഴയ ബന്ധങ്ങള്‍ക്ക് ഇപ്പോഴും അവര്‍ ഇപ്പോഴും നിലനിര്‍ത്തുന്നതിന്റെ തെളിവാണ് അതെന്നും ഏക്ത പറയുന്നു. എന്റെ സുഹൃത്തിനെയോര്‍ത്ത് അഭിമാനിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21