Entertainment

മി​ക​ച്ച ന​ടി​ ഒലിവിയ കോള്‍മാന്‍, നടൻ റാ​മി മാ​ലെ​ക്, ഏഴ് അവാർഡുകൾ സ്വന്തമാക്കി 'ദി ഫേവറേറ്റ്'; ബാഫ്റ്റ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു 

മെ​ക്സി​ക്ക​ൻ ചി​ത്രം റോ​മ നാ​ലു പു​ര​സ്കാ​ര​ങ്ങ​ൾ നേടി

Author : സമകാലിക മലയാളം ഡെസ്ക്

ബ്രിട്ടീഷ്‍ ചലച്ചിത്ര പുരസ്‍കാരം ബാഫ്റ്റ പ്രഖ്യാപിച്ചു. ലണ്ടന്‍ റോയല്‍ ആല്‍ബെര്‍ട്ട് ഹാളിലാണ് പുരസ്കാരചടങ്ങുകൾ നടന്നത്.  ഒലിവിയ കോള്‍മാന്‍ അഭിനയിച്ച ദി ഫേവറിറ്റ്‍ മി​ക​ച്ച ന​ടി​ക്കും സ​ഹ​ന​ടി​ക്കും ഒ​റി​ജി​ന​ല്‍ തി​ര​ക്ക​ഥ​യ്ക്കും അ​ട​ക്കം ഏ​ഴു പു​ര​സ്കാ​ര​ങ്ങൾ സ്വന്തമാക്കി. വ​സ്ത്ര​ലാ​ങ്കാ​രം, മേ​ക്ക​പ്പ്, പ്രോ​ഡ​ക്ഷ​ൻ ഡി​സൈ​ൻ, ഔ​ട്ട്സ്റ്റാ​ഡിം​ഗ് ബ്രി​ട്ടീ​ഷ് ചി​ത്രം എന്നീ കാറ്റ​ഗറികളിലും ദി ഫേവറിറ്റ്‍ പുരസ്കാരം നേടി. 

ഒലിവിയ മി​ക​ച്ച ന​ടി​യായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ റേ​ച്ച​ൽ വീ​സ് മി​ക​ച്ച സ​ഹ​ന​ടിയായി. മി​ക​ച്ച ന​ടനായി റാ​മി മാ​ലെ​ക് (​ബൊ​ഹീ​മി​യ​ന്‍ റാ​പ്സോ​ഡി) തിരഞ്ഞെടുക്കപ്പെട്ടു. ബോഹിമിയന്‍ റാപ്സഡിയിലെ പ്രകടനത്തിനാണ് റാ​മി ജേതാവായത്. മഹര്‍ഷാല അലി സഹനടനും ലെതീഷ്യ റൈറ്റൻ റൈസിങ് സ്റ്റാര്‍ പുരസ്കാരവും നേടി. 

മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് അടക്കം മെ​ക്സി​ക്ക​ൻ ചി​ത്രം റോ​മ നാ​ലു പു​ര​സ്കാ​ര​ങ്ങ​ൾ നേടി. റോമയുടെ സംവിധായകൻ  അ​ൽ​ഫോ​ൺ​സോ ക്വോ​റോ​ണാ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​ൻ. 

നടി ജൊവാന ലുംലീ ആണ് ഇത്തവണത്തെ ബാഫ്റ്റ അവതിരിപ്പിച്ചത്. ഫെബ്രുവരി 24ന് നടക്കുന്ന ഓസ്‍കര്‍ പുരസ്‍കാരങ്ങള്‍ക്കുള്ള ഏറ്റവും മികച്ച സൂചനകളിലൊന്നായാണ് ബാഫ്റ്റ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞവര്‍ഷത്തെ ബാഫ്റ്റ്‍ വിജയികള്‍ അഭിനയത്തിനുള്ള ഓസ്‍കര്‍ പുരസ്‍കാരങ്ങളും സ്വന്തമാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT