Entertainment

'മുംബൈവരെ ഒന്നിച്ചു യാത്ര ചെയ്തു, സച്ചിന്‌ അതു ഓര്‍മകാണില്ല പക്ഷേ എനിക്ക് മറക്കാനാവില്ല'; പൃഥ്വിരാജ് എന്ന ആരാധകന്‍

'തനിക്കൊപ്പം 100 പേരെങ്കിലും ഒരു ദിവസം സെല്‍ഫി എടുക്കാറുണ്ട്. പലരുടെയും മുഖം പോലും ഓര്‍ക്കാറില്ല'

Author : സമകാലിക മലയാളം ഡെസ്ക്


പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന ഡ്രൈവിങ് ലൈസന്‍സ് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഒരു സൂപ്പര്‍താരവും ആരാധകനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തില്‍ പറയുന്നത്. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഫാന്‍ ബോയ് മൊമന്റ് ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. സച്ചില്‍ ടെന്‍ഡുല്‍ക്കറായിരുന്നു പൃഥ്വിയുടെ ആരാധനാപുരുഷന്‍. ഡ്രൈവിങ് ലൈസന്‍സിന്റെ പ്രമോഷനു ഭാഗമായി നടന്ന പരിപാടിയില്‍ വെച്ചായിരുന്നു താരം സച്ചിനുമായി ഒന്നിച്ച് യാത്ര ചെയ്തതിനെക്കുറിച്ച് പറഞ്ഞത്. 

സച്ചിനൊപ്പം ഒരുമിച്ച് യാത്ര ചെയ്തതിനെക്കുറിച്ച് അദ്ദേഹം മറന്നിട്ടുണ്ടാകുമെന്നും എന്നാല്‍ താന്‍ ഒരിക്കലും അത് മറക്കില്ല എന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. തനിക്കൊപ്പം 100 പേരെങ്കിലും ഒരു ദിവസം സെല്‍ഫി എടുക്കാറുണ്ട്. പലരുടെയും മുഖം പോലും ഓര്‍ക്കാറില്ല. പക്ഷേ, ആ ചിത്രമെടുക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാനാകില്ല ആ നിമിഷം. അതാണ് താരവും ആരാധകനും തമ്മിലുള്ള വ്യത്യാസമെന്നു പറഞ്ഞുകൊണ്ടാണ് സച്ചിനുമായുള്ള ഓര്‍മകള്‍ പങ്കുവെച്ചത്. 

ഒരിക്കല്‍ സമാന അനുഭവം തനിക്കും ഉണ്ടായി. കൊച്ചിയില്‍ നിന്ന് മുംബൈയിലേക്കു പോകുമ്പോള്‍ ഫ്‌ലൈറ്റില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുമുണ്ടായിരുന്നു. സച്ചിന്റെ വലിയ ആരാധകനാണു താന്‍. ആദ്യം മടിച്ചു നിന്നെങ്കിലും പിന്നീട് മുംബൈ വരെ സച്ചിനോട് സംസാരിച്ചു. ഒരുപക്ഷേ സച്ചിന്‍ അതു മറന്നേക്കാം, പക്ഷേ ആരാധകനെന്ന നിലയില്‍ തനിക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു അത' പൃഥ്വി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും