Entertainment

മെട്രോ പാലത്തില്‍ നിന്ന് കൂറ്റന്‍ കോണ്‍ക്രീറ്റ് കഷണം ഇളകി വീണു; നടി അര്‍ച്ചന കവി രക്ഷപെട്ടത് തലനാരിഴയ്ക്ക് 

എയര്‍പ്പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായതെന്ന് നടി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി അര്‍ച്ചനാ കവിയും സംഘവും സഞ്ചരിച്ച കാറിലേക്ക് മെട്രോ പാലത്തില്‍ നിന്ന് കോണ്‍ക്രീറ്റ് കഷണം ഇളകി വീണു. തലനാരിഴയ്ക്കാണ് നടിയും സംഘവും രക്ഷപ്പെട്ടത്. എയര്‍പ്പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായതെന്ന് നടി പറഞ്ഞു. 

തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രങ്ങളടക്കം പോസ്റ്റ് ചെയ്താണ് താരം സംഭവത്തെക്കുറിച്ച് വിവരിച്ചത്. കൊച്ചിമെട്രൊയെയും കേരളാ പൊലീസിനെയും ടാഗ് ചെയ്താണ് താരത്തിന്റെ പോസ്റ്റ്. സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനിടെ കാറിലേക്ക് കോണ്‍ക്രീറ്റ് സ്ലാബ് വീഴുകയായിരുന്നെന്നും കഷ്ടിച്ചാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും താരം കുറിച്ചു. 

സംഭവം പരിശോധിച്ച് ഡ്രൈവര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നും നടി പോസ്റ്റില്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നടി അധികൃതരോട് ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT