Entertainment

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ബിനീഷ് ഭാസ്‌കരന്‍ അന്തരിച്ചു

എട്ടു വര്‍ഷത്തോളം ഓള്‍ കേരള സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്റ് ഹെയര്‍സ്‌റ്റൈലിസ്‌റ്  യൂണിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രശ്‌സത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ബിനീഷ് ഭാസ്‌ക്കര്‍ (45 വയസ്) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന് എറണാകുളം ലിസി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ച് നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.  

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടണം ഷായ്‌ക്കൊപ്പം സിനിമയിലെത്തിയതാണ് ബിനീഷ്. ടെലിഫിലിമിലൂടെയായിരുന്നു രംഗപ്രവേശം. തുടക്കത്തില്‍ നടി ദിവ്യാ ഉണ്ണിയുടെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  

കൃത്യം എന്ന സിനിമയിലൂടെയാണ് ബിനീഷ് സ്വതന്ത്ര്യ മേക്കപ്പ്മാനായത്. തുടര്‍ന്ന് വര്‍ഗ്ഗം, വാസ്തവം, താന്തോന്നി, കാക്കി, വെള്ളിത്തിര, പോസിറ്റീവ്. ഓറഞ്ച് തുടങ്ങി അന്‍പതിലേറെ സിനിമകള്‍ ചെയ്തു. മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന മാമാങ്കത്തിലായിരുന്നു ബിനീഷ് ഒടുവില്‍ പ്രവര്‍ത്തിച്ചത്. എട്ടു വര്‍ഷത്തോളം ഓള്‍ കേരള സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്റ് ഹെയര്‍സ്‌റ്റൈലിസ്‌റ്  യൂണിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. 

അനുചിത്രയാണ് ഭാര്യ. ഏക മകന്‍ അബിസ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വാളകം മേക്ക കടമ്പില്‍ വീട്ടുവളപ്പില്‍ നടത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം