ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിനിടയിലാണ് ചിരുവിനെ മേഘ്നയിൽനിന്നു മരണം തട്ടിയെടുത്തത്. നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങൾക്കെന്നപോലെ ആരാധകർക്കും ഇന്നും ഒരു നോവാണ്. ചിരുവിനെക്കുറിച്ച് പറയാൻ മാത്രമാണ് പിന്നീട് മേഘ്ന സോഷ്യൽ മീഡിയയിൽ എത്തിയത്. കഴിഞ്ഞ ദിവസം തന്റെ വളകാപ്പ്/സീമന്തം ചടങ്ങിൽ നിന്നും പകർത്തിയ ചിത്രങ്ങളും നടി പങ്കുവച്ചിരുന്നു.
ചിരഞ്ജീവിക്കരികിലായി നിറവയറുമായി നിൽക്കുന്ന മേഘ്നയുടെ ചിത്രങ്ങൾ ആരുടെയും കണ്ണുനിറയ്ക്കുന്നതാണ്. “എനിക്ക് വളരെ സവിശേഷമായ രണ്ടു പേർ. ഇങ്ങനെയാണ് ഇപ്പോൾ ചിരു വേണ്ടിയിരുന്നത്, ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എന്നെന്നേക്കും എല്ലായ്‌പ്പോഴും,” മേഘ്ന കുറിച്ചു.
ഈ ചിത്രങ്ങളും മേഘ്നയുടെ വാക്കുകളും തന്റെ ഹൃദയത്തെ ഏറെ വേദനിപ്പിച്ചു എന്ന് പറയുകയാണ് നടി നവ്യ നായർ. “എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയില്ല. പക്ഷെ മേഘ്ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല. ഈ പോസ്റ്റ് വായിച്ചതിന് ശേഷവും അതേ. ഒരുപാട് സ്നേഹം. നിനക്കായി പ്രാർഥിക്കുന്നു,” നവ്യ കുറിച്ചു.
പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ലാണ് ചിരഞ്ജീവിയും മേഘ്നയും വിവാഹിതരായത്. കഴിഞ്ഞ ജൂലൈയിലാണ് ഹൃദയസ്തംഭനത്തെ തുടർന്ന് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. അന്ന് മൂന്ന് മാസം ഗർഭിണിയായിരുന്നു മേഘ്ന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates