Entertainment

മോതിരവിരലില്‍ ഭര്‍ത്താവിന്റെ പേരെഴുതി നടി, ടാറ്റു ചെയ്തതിന്റെ ചിത്രങ്ങളും വിഡിയോയും 

നടിയുടെ വലതു കൈവിരലില്‍ പരിക്ഷിത് എന്ന് ടാറ്റൂ ചെയ്തിരിക്കുന്നത് കാണാം

Author : സമകാലിക മലയാളം ഡെസ്ക്

സ്വപ്‌നം കണ്ട ജീവിതം ആസ്വദിക്കുകയാണ് നടി നിതി ടെയ്‌ലര്‍. വിവാഹം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോള്‍ മോതിരവിരലില്‍ ഭര്‍ത്താവിന്റെ പേര് ആലേഘനം ചെയ്തുകഴിഞ്ഞു നടി. നടിയുടെ വലതു കൈവിരലില്‍ പരിക്ഷിത് എന്ന് ടാറ്റൂ ചെയ്തിരിക്കുന്നത് കാണാം. പരിക്ഷിത് ബവാ എന്നാണ് നിതിയുടെ ഭര്‍ത്താവിന്റെ പേര്. 

ഭര്‍ത്തിവിന്റെ പേര് മോതിരവിരലില്‍ ടാറ്റൂ ചെയ്യണമെന്നത് വിവാഹിതയായ അന്നുമുതലുള്ള തന്റെ സ്വപ്‌നമായിരുന്നു എന്ന് പറയുകയാണ് നിതി. ഇപ്പോള്‍ താന്‍ ആ ആഗ്രഹം നിറവേറ്റിയെന്ന് കുറിച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. ഭര്‍ത്താവിന്റെ പേര് വളരെ വലുതും തന്റെ കൈവിരലുകള്‍ ചെറുതുമാണെങ്കിലും ഒപ്പിച്ചെടുത്തു എന്നും നിതി ക്യാപ്ഷനില്‍ കുറിച്ചിട്ടുണ്ട്. 

വിവാഹ ജീവിതത്തിന്റെ രണ്ട് മാസം പൂര്‍ത്തിയായതിനുള്ള ആനിവേഴ്‌സറി സമ്മാനമാണ് ഇതെന്നും നിതി പറയുന്നു. 

ഓഗസ്റ്റ് 13നാണ് നിതിയും പരിക്ഷിത്തും വിവാഹിതരായത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. കോവിഡ് മൂലമാണ് ചടങ്ങുകള്‍ ലളിതമാക്കിയതെന്ന് നടി പിന്നീട് ആരാധകരെ അറിയിച്ചു. നിരവധി ഹിന്ദീ സിരിയലുകളില്‍ സുപ്രധാന വേഷങ്ങളിലെത്തിയ നടിയാണ് നിതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക