Entertainment

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നു; ആരാധകരെ ആവേശത്തിലാക്കുന്ന പ്രഖ്യാപനവുമായി കെ.വി. ആനന്ദ്

രജനീകാന്ത് ചിത്രം 2.0, കത്തി തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ താരങ്ങളെപ്പോലെ കേരളത്തില്‍ ശക്തമായ ആരാധകബലമുള്ളവരാണ് തമിഴ് സൂപ്പര്‍താരങ്ങളായ വിജയും സൂര്യയും. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും വിജയും ഒന്നിച്ച ജില്ല മലയാളികള്‍ ആഘോഷത്തോടെയാണ് വരവേറ്റത്. ഇപ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്തയാണ് പുറത്തുവരുന്നത്. മോഹന്‍ലാലും സൂര്യയും ആദ്യമായി ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുകയാണ്. തമിഴിലെ പ്രമുഖ സംവിധായകനായ കെ.വി. ആനന്ദിന്റെ ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. 

അയന്‍, മാട്രാന്‍, കോ തുടങ്ങിയ വിജയചിത്രങ്ങളുടെ സംവിധായകനാണ് ആനന്ദ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആനന്ദാണ് വാര്‍ത്ത പുറത്തുവിട്ടത്. മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നതില്‍ അതിയായ സന്തോവും അഭിമാനവുമുണ്ടെന്ന് ആനന്ദ് ട്വീറ്റ് ചെയ്തു. 

രജനീകാന്ത് ചിത്രം 2.0, കത്തി തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സൂര്യയുടെ സെല്‍വരാഘവന്‍ ചിത്രത്തിന് ശേഷമായിരിക്കും ഈ പ്രൊജക്റ്റ് ആരംഭിക്കുക. ഒടിയനും നീരാളിയുമാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക