Entertainment

മോഹന്‍ലാല്‍ തുട കാണിച്ചാല്‍ കുഴപ്പമില്ല, സുരാജ് വെഞ്ഞാറാമൂടിന്റെ തുട കാണിച്ചാല്‍ എ സര്‍ട്ടിഫിക്കറ്റ്: റിമ കല്ലിങ്കല്‍

ഏപ്രില്‍ 27ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന് ആവശ്യത്തിന് തിയേറ്ററുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് റിലീസ് ഇപ്പോള്‍ മാറ്റി വെച്ചിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ആഭാസം എന്ന ചിത്രത്തില്‍ സെന്‍സറിങ് നടത്തിയ സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ ചിത്രത്തിലെ നായിക റിമാ കല്ലിങ്കല്‍. സുരാജ് വെഞ്ഞാറംമൂടിന്റെ തുട കാണിച്ചെന്ന കാരണത്താലാണ് നേരത്തെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പിന്നീട് നിരവധി പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് റിമ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ന്യൂസ് 18 ചാനലിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് റിമ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

ഏപ്രില്‍ 27ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന് ആവശ്യത്തിന് തിയേറ്ററുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് റിലീസ് ഇപ്പോള്‍ മാറ്റി വെച്ചിരിക്കുകയാണ്.

റിമ പറഞ്ഞത് 

സുരാജേട്ടന്റെ തുട കാണിച്ചത് കൊണ്ടാണ് സെന്‍സര്‍ വൈകിയതെന്നും എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും സിനിമയിലൊന്നും ഇല്ലാത്ത ഒരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു അപ്പോള്‍ പുലിമുരുകനില്‍ മോഹന്‍ലാലിന്റെ തുട കാണിച്ചതിന് കുഴപ്പമില്ലേ എന്ന്. അപ്പോഴാണ് നമ്മള്‍ അങ്ങനെ ചിന്തിക്കുന്നത് തന്നെ'

'നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ വിമര്‍ശിക്കാന്‍ ഒരു കലാരൂപത്തിലൂടെ സാധിക്കുന്നില്ലെങ്കില്‍ അത് സൂചിപ്പിക്കുന്നത് നമ്മള്‍ ജനാധിപത്യത്തിലല്ല ജീവിക്കുന്നത് എന്നാണ്. ഞങ്ങള്‍ ഈ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഞങ്ങള്‍ സിനിമ പുറത്തിറക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്നത്' - റിമ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി