Entertainment

മോഹല്‍ലാലിന് ഈ കാണുന്ന ഒരു ഇതൊക്കെയുള്ളു; സോഷ്യല്‍ മീഡിയയില്‍ താരമായി മുത്തശ്ശി (വീഡിയോ)

മോഹന്‍ലാലാണോ മമ്മൂട്ടിയാണോ നന്നായി അഭിനയിക്കുന്നത് എന്ന ചോദ്യത്തിന് തകര്‍പ്പന്‍ മറുപടിയുമായിട്ടാണ് ഈ അമ്മൂമ്മയ്ക്കുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാളികള്‍ക്ക് എല്ലാത്തിനും ഉത്തരമുണ്ട്. പക്ഷെ മമ്മൂട്ടിയാണാ മോഹന്‍ലാല്‍ ആണോ മികച്ച നടന്‍ എന്ന ചോദ്യത്തിന് ആരും ഉത്തരം നല്‍കാറില്ല. അഭിനയരംഗത്ത് അത്രയേറെ മഹാപ്രതിഭകളാണ് ഇരുവരും.പരസ്പരം തുലനം ചെയ്യാന്‍ കഴിയാത്ത മികച്ച നടന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് സിനിമാ നിരൂപകരും പറയുന്നു

എന്നാല്‍ ഈ കുഴപ്പിക്കുന്ന ചോദ്യത്തിന് ശരവേഗത്തില്‍ ഉത്തരം നല്‍കാന്‍ ധൈര്യം കാണിച്ചിരിക്കുന്ന ഒരു അമ്മൂമ്മയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ താരം. മോഹന്‍ലാലാണോ മമ്മൂട്ടിയാണോ നന്നായി അഭിനയിക്കുന്നത് എന്ന ചോദ്യത്തിന് തകര്‍പ്പന്‍ മറുപടിയുമായിട്ടാണ് ഈ അമ്മൂമ്മയ്ക്കുള്ളത്.

'ഞാന്‍ നേരത്തേ പറഞ്ഞിട്ടില്ലേ. മോഹല്‍ലാലിന് ഈ കാണുന്ന ഒരു ഇതൊക്കെയുള്ളു. അഭിനയത്തിന്റെ കാര്യത്തില്‍ മമ്മൂട്ടി തന്നെയാ മുന്നില്‍.

മമ്മൂട്ടിയ്ക്ക് ദൂരെ നിന്ന ഒരാള്‍ എല്ലാം പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. നല്ല കലാവാസനയുള്ളവനാണ് അവന്‍. സ്വയം ചെയ്യാന്‍ കഴിവുളളയാളാണ് മമ്മൂട്ടി മനസ്സിലായോ' എന്നാണ് അമ്മൂമ്മയുടെ മറുപടി.

ഈ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT