Entertainment

യുവ നടൻ സു​ശീ​ൽ‌ ഗൗ​ഡ ജീവനൊടുക്കി

ടെലിവിഷനിലൂടെ ശ്രദ്ധേയനായ സു​ശീ​ൽ ഫി​റ്റ്ന​സ് ട്രെ​യി​ന​ർ കൂ​ടി​യാ​ണ്

Author : സമകാലിക മലയാളം ഡെസ്ക്

ബാം​ഗളൂരു; കന്നഡ യുവനടൻ സു​ശീ​ൽ‌ ഗൗ​ഡ​ ആത്മഹത്യ ചെയ്തു. 30 വയസായിരുന്നു. മാ​ണ്ഡ്യ ഇ​ന്ദു​വാ​ലു​വി​ലെ വീട്ടിലാണ് ശുശീലിന് മരിച്ച നിലയിൽ കണ്ടെത്തിയത്. ടെലിവിഷനിലൂടെ ശ്രദ്ധേയനായ സു​ശീ​ൽ ഫി​റ്റ്ന​സ് ട്രെ​യി​ന​ർ കൂ​ടി​യാ​ണ്. മരണത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

നടന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും ആരാധകരും. ദുനിയ വിജയ് നായകനായി എത്തുന്ന സലാ​ഗയിൽ പൊലീസ് വേഷത്തിൽ സു​ശീ​ൽ എത്തിയിരുന്നു. ബോളിവുഡ് യുവ നടൻ സു​ശാ​ന്ത് സിം​ഗി​ന്‍റെ ആത്മഹത്യ തീർത്ത നടുക്കം വിട്ടുമാറും മുൻപെയാണ് സിനിമ മേഖലയിൽ നിന്ന് മറ്റൊരു മരണ വാർത്ത കൂടി എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു