Entertainment

യുവ സംവിധായകന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍; മരണം ആദ്യ സിനിമയുടെ റിലീസ് കാത്തിരിക്കെ

ആദ്യ സിനിമയായ തഗ് ലൈഫ് ജൂലൈയില്‍ റിലീസ് ചെയ്യുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

വടക്കാഞ്ചേരി; ആദ്യ സിനിമ പൂര്‍ത്തിയാക്കി റിലീസ് കാത്തിരിക്കുന്ന യുവ സംവിധായകനെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മയുടെ മകന്‍ അരുണ്‍ വര്‍മ(27)യാണ് മരിച്ചത്. അത്താണി ആനേടത്ത് മഹാവിഷ്ണു ശിവക്ഷേത്രത്തിന് പിന്‍ഭാഗത്തെ റെയില്‍വേ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാണാതായ അരുണിനുവേണ്ടി അന്വേഷണം നടക്കുകയായിരുന്നു. 

സമീപകാലത്താണ് അരുണ്‍ സിനിമയില്‍ സജീവമായത്. ആദ്യ സിനിമയായ തഗ് ലൈഫ് ജൂലൈയില്‍ റിലീസ് ചെയ്യുകയാണ്. നാലു വര്‍ഷമായി സംവിധായക സഹായിയായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അരുണ്‍ സ്വന്തമായി സംവിധാനം ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് അരുണിനെ കാണാതാകുന്നത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്‍

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്