Entertainment

'രണ്ട് വിവാഹവും പരാജയപ്പെട്ടു, ഞാന്‍ ഇപ്പോഴും സ്‌നേഹിച്ചുകൊണ്ടിരിക്കുകയാണ്'; നടി ശ്വേത

വിവാഹ ബന്ധം അവസാനിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ വീണ്ടും സീരിയലിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്

സമകാലിക മലയാളം ഡെസ്ക്

രണ്ടാം ഭര്‍ത്താവ് അഭിനവ് കൊഹ് ലിയുമായുള്ള പ്രശ്‌നങ്ങള്‍ പൊലീസ് സ്റ്റേഷന്‍ കയറിയതോടെയാണ് നടി ശ്വേത തിവാരി വാര്‍ത്തകളില്‍ നിറയുന്നത്. വിവാഹ ബന്ധം അവസാനിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ വീണ്ടും സീരിയലിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. രണ്ട് വിവാഹ പരാജയങ്ങള്‍ക്ക് ശേഷം താന്‍ ഇപ്പോഴും പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തന്റെ രണ്ട് മക്കളോടാണ് ശ്വേതയുടെ ഇഷ്ടം മുഴുവന്‍. ഇപ്പോള്‍ മറ്റൊരാളെ സ്‌നേഹിക്കാന്‍ തനിക്ക് സമയം പോലുമില്ലെന്നാണ് താരം പറയുന്നത്. 

സിനിമ- സീരിയല്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് 1998ല്‍ ശ്വേത തിവാരിയും രാജ ചൗധരിയും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും പാലക് എന്ന മകളും ജനിച്ചു. തുടര്‍ന്ന് ബന്ധം മോശമായതിനെ തുടര്‍ന്ന് താരം വിവാഹമോചിതയായി. 2013 ലാണ് കൊഹ് ലിയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും റെയാന്‍ഷ് എന്ന മകന്‍ ജനിച്ചു. എന്നാല്‍ തന്നെയും മകളെയും അകാരണമായി ഉപദ്രവിക്കുന്നു എന്ന് ആരോപിച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് കൊഹ് ലിയ്‌ക്കെതിരേ താരം പരാതി നല്‍കിയത്. 

ഇതോടെ സോഷ്യല്‍ മീഡിയയില്‍ ശ്വേതയ്‌ക്കെതിരേ വലിയ രീതിയിലുള്ള ട്രോളാക്രമണമുണ്ടായി. രണ്ട് വിവാഹവും പരാജയപ്പെട്ടതാണ് പരിഹാസത്തിന് കാരണമായത്. തനിക്കെതിരേ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരേയും താരം പ്രതികരിച്ചു. ജീവിതത്തില്‍ വിജയിക്കാത്ത ഒരുപാടു പേരുണ്ട്. ഒന്നും ചെയ്യാന്‍ കഴിയാത്തവരാണ് എന്തെങ്കിലും ചെയ്യുന്നവരെ പരിഹസിക്കാന്‍ നടക്കുന്നത് എന്നാണ് ശ്വേത പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT