Entertainment

രണ്‍ബീര്‍-ആലിയ വിവാഹം ജനുവരി 22ന് ഉമൈദ് ഭവന്‍ പാലസില്‍?, വിവാഹക്ഷണക്കത്ത് കാണാം, പ്രതികരിച്ച് ആലിയ 

അച്ഛന്‍ മഹേഷ് ഭട്ടിന്റെ പേരിന് പകരം അമ്മാവന്റെ പേരാണ് ക്ഷണക്കത്തില്‍ കാണാന്‍ കഴിയുക 

Author : സമകാലിക മലയാളം ഡെസ്ക്

ണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹം എന്നാണെന്ന് അറിയാനുള്ള തിടുക്കമാണ് ഇരുവരുടെയും ആരാധകര്‍ക്ക്. ഈ ആകാംക്ഷയ്ക്കിടയിലാണ് ഇരുവരും അടുത്തവര്‍ഷം ജനുവരി 22ന് വിവാഹിതരാകുമെന്നും ഉമൈദ് ഭവന്‍ പാലസില്‍ വച്ചാണ് വിവാഹം നടക്കുക എന്നുമെല്ലാം പരന്നത്. സംഭവം അറിയിച്ചുകൊണ്ട് ഒരു വിവാഹക്ഷണക്കത്ത് വരെ പുറത്തുവന്നിരുന്നു. 

ഇക്കഴിഞ്ഞ ദിവസം മുംബൈ എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങിയ ആലിയയോട് ഇതേക്കുറിച്ച് നേരിട്ട് ചോദിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചോദ്യം കേട്ടതിന് പിന്നാലെ ഉറക്കെ ചിരിക്കുകയായിരുന്നു താരം. വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ' ഞാന്‍ എന്തു പറയാനാണ്' എന്ന് ചോദിച്ച് നടന്നുനീങ്ങുകയായിരുന്നു. 

വൈറലായ വിവാഹക്ഷണക്കത്ത് വ്യാജമാണെന്ന് മനസ്സിലാക്കാന്‍ ആലിയ പറയണമെന്നില്ല, കത്തിലെ തെറ്റുകള്‍ തന്നെ അത് തെളിയിക്കുന്നുണ്ടെന്നതാണ്‌ വസ്തുത. കത്തില്‍ ആലിയയുടെ അച്ഛന്റ് പേര് നല്‍കിയിരിക്കുന്നത് മുകേഷ് ഭട്ട് എന്നാണ്. അച്ഛന്‍ മഹേഷ് ഭട്ടിന്റെ പേരിന് പകരം അമ്മാവന്റെ പേരാണ് ഇതില്‍ കാണാന്‍ കഴിയുക. ആലിയയുടെ പേര് എഴുതിയിരിക്കുന്നതില്‍ പോലും അക്ഷരത്തെറ്റ് കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ