Entertainment

രാഖി സാവന്തിന്റെ പ്രതിശ്രുത വരൻ ദീപക്കിന് നടുറോഡിൽ മർദ്ദനം;  കൈകൂപ്പി മാപ്പ് ചോദിച്ച് ദീപക്, വിഡിയോ വൈറൽ 

ദയനീയമായി കരയുകയും കൈകൂപ്പി മാപ്പ് ചോദിക്കുകയും ചെയ്യുന്ന ദീപക്കിനെ വിഡിയോയില്‍ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ വിവാദ നായിക രാഖി സാവന്തിന്റെ പ്രതിശ്രുത വരൻ ദീപക് ദലാലിന് മർദ്ദനമേറ്റു. ഗുരുഗ്രാമിൽ വച്ച് റാപ്പ് ഗായകൻ ഫസിൽ പൂരിയയുടെ മാനേജറാണ് ദീപക്കിനെ മർദ്ദിച്ചതെന്നാണ് റിപ്പോർട്ടുകൾ. നടുറോഡിൽ ക്രൂര മർദ്ദനത്തിന് ഇരയാകുന്ന ദീപക്കിന്റെ വ‌ിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

വളരെ മോശമായ വിഡിയോകളാണ് ദീപക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതെന്നും ഇത്തരത്തിലുളള വിഡിയോകൾ ഇനി ഷെയർ ചെയ്യരുതെന്നും പറഞ്ഞുകൊണ്ടാണ് ദീപക്കിനെ മർദ്ദിക്കുന്നത്. ദയനീയമായി കരയുകയും കൈകൂപ്പി മാപ്പ് ചോദിക്കുകയും ചെയ്യുന്ന ദീപക്കിനെ വിഡിയോയില്‍ കാണാം. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിൽ ഡൽഹി പൊലീസിനെ ചിലർ ടാ​ഗ് ചെയ്തിട്ടുണ്ട്. ദീപക്കിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പലരും വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

ദീപക് ഇതിന് മുൻപും വ്യാജവിഡിയോകളുമായി രം​ഗത്തെത്തിയിട്ടുണ്ടെന്നും കശ്മീരിൽ വച്ചു ഒരു സംഘം യുവാക്കൾ മർദ്ദിച്ചുവെന്ന് അവകാശപ്പെട്ട് വിഡിയോകൾ പ്രചരിപ്പിച്ചിട്ടുണ്ടെന്നും ഒരു വിഭാ​ഗം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഈ വിഡിയോ വിശ്വസിക്കാൻ കഴിയില്ലെന്നാണ് ഇക്കൂട്ടരുടെ നിലപാട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍