Entertainment

രാജമൗലിയുടെ മകന്റെ വിവാഹത്തിന് ബാഹുബലി കുടുംബവും, ആഘോഷങ്ങളില്‍ പങ്കെടുത്ത് വന്‍ താരനിര; വൈറലായി ചിത്രങ്ങളും വിഡിയോയും 

പ്രഭാസ്, അനുഷ്‌ക ഷെട്ടി, റാണ ദഗ്ഗുബാട്ടി എന്നിവര്‍ വിവാഹനിശ്ചയ പരിപാടികളിലടക്കം പങ്കെടുത്തിരുന്നു. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, നാനി തുടങ്ങിയവരും ചടങ്ങുകള്‍ക്കെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താര വിവഹങ്ങളോടെ ആഘോഷപരിപാടികള്‍ക്ക് വിരാമമായെന്ന് കരുതിയ ആരാധകര്‍ക്ക് മുന്നിലേക്ക് ഇതാ മറ്റൊരു വിവാഹാഘോഷവും. സംവിധായകന്‍ എസ്എസ് രാജമൗലിയുടെ മകന്‍ കാര്‍ത്തികേയനാണ് വരന്‍. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബാഹുബലി താരങ്ങള്‍ എത്തിയതോടെയാണ് ആരാധകര്‍ക്ക് ഹരമായത്. 

കര്‍ണ്ണാടിക് ഗായിക പൂജ പ്രസാദ് ആണ് വധു. തെലുങ്ക് നടന്‍ ജഗപതി ബാബുവിന്റെ സഹോദരി പുത്രിയാണ് പൂജ. ജയ്പൂരിലെ ഫെയര്‍മൗണ്ട് ഹോട്ടലില്‍ നാളെയാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് കാര്‍ത്തികേയനും പൂജയും വിവാഹിതരാകുന്നത്.

പ്രഭാസ്, അനുഷ്‌ക ഷെട്ടി, റാണ ദഗ്ഗുബാട്ടി എന്നിവര്‍ വിവാഹനിശ്ചയ പരിപാടികളിലടക്കം പങ്കെടുത്തിരുന്നു. ഇവര്‍ക്ക് പുറമേ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, നാനി തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയ്പൂരിലെത്തിക്കഴിഞ്ഞു. താരങ്ങളാണ് വരനെയും വധുവിനെയും വിമാനത്താവളത്തില്‍ സ്വാഗതം ചെയ്യാന്‍ എത്തിയതും.രാജമൗലിയും രാം ചരണും ഒന്നിച്ച് പപ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്കിടയില്‍ നൃത്തം ചെയ്യുന്ന വിഡിയോയും ഇതിനകം വൈറലായിക്കഴിഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT