Entertainment

റോഷന്‍ മാത്യു മികച്ച സഹനടന്‍, ജനപ്രിയ ചിത്രമായി മൂത്തോൻ 

പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച സിനിമയ്ക്കുള്ള പുരസ്കാരവും 'മൂത്തോന്' ലഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോൻ ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.  'മൂത്തോനി'ല്‍  'അമീര്‍' എന്ന കഥാപാത്രം അവതരിപ്പിച്ച നടൻ റോഷന്‍ മാത്യു മികച്ച സഹനടനായി. 'പരീക്ഷ', 'നിര്‍വാണ ഇന്‍' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ആദില്‍ ഹുസൈനാണ് മികച്ച നടനുള്ള പുരസ്കാരം നേടിയത്. 

പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച സിനിമയ്ക്കുള്ള പുരസ്കാരവും 'മൂത്തോന്' ലഭിച്ചു. നേരത്തെ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും 'മൂത്തോന്‍' പുരസ്കാരങ്ങള്‍ നേടിയിരുന്നു. ഫെസ്റ്റിവലിലെ മികച്ച സിനിമയായി മൂത്തോൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നിവിന്‍ പോളി മികച്ച നടനായും സഞ്ജന ദീപു മികച്ച ബാലതാരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

'ലയേഴ്‌സ് ഡൈസി'ന് ശേഷം ഗീതു സംവിധാനം ചെയ്ത 'മൂത്തോന്റെ' തിരക്കഥ രചിച്ചിരിക്കുന്നത് അനുരാഗ് കശ്യപും ഗീതുവും ചേര്‍ന്നാണ്. ചിത്രത്തില്‍ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് അനുരാഗ് ആണ്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപ് നിര്‍മ്മാണത്തിലും പങ്കാളിയായി. ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു, സുജിത് ശങ്കര്‍, ശോഭിത ധുലിപല, ശശാങ്ക് അറോറ, ജിം സര്‍ഭ്, ഹരീഷ് ഖന്ന എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാട്ടില്‍ ഒറ്റപ്പെട്ടു, ഹനുമാന്‍ ചാലിസ ചൊല്ലിയതും ഇരുട്ടില്‍ നിന്നുമത് പ്രത്യക്ഷപ്പെട്ടു, ഞങ്ങള്‍ക്ക് വഴികാട്ടിയായി: സായ് പല്ലവി

'ക്യാപ്റ്റൻ രോഹിത് ശർമ'!!! മുംബൈ ഇന്ത്യൻസിൽ വീണ്ടും 'ഹിറ്റ്മാൻ' കാലം!

'എനിക്കത്ര വലിയ കഴിവൊന്നുമില്ല, എന്റെ ഡാൻസിനെക്കുറിച്ച് മാത്രമേ ആളുകൾക്ക് അറിയൂ; അതാണ് പ്രശ്നം'

മീനങ്ങാടി സ്‌കൂള്‍ വിനോദയാത്ര വിവാദം: പ്രിന്‍സിപ്പല്‍ മദ്യപിച്ചിട്ടില്ല, രക്തപരിശോധന ഫലം നെഗറ്റീവ്