Entertainment

റൗഡി ബേബിക്ക് ചുവടുവച്ച് വിദ്യ ഉണ്ണിയും ഭർത്താവും; വൈറലായി വിഡിയോ 

റിസപ്ഷൻ വേദിയിലാണ് തമിഴ് സൂപ്പർഹിറ്റ് ​ഗാനത്തിനൊപ്പം ഇരുവരും ചുവടുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

നുഷും സായ് പല്ലവിയും തകര്‍ത്താടിയ മാരി 2 വിലെ 'റൗഡി ബേബി' എന്ന ​ഗാനത്തിന് നടി വിദ്യ ഉണ്ണിയും ഭർത്താവും ചുവടുവയ്ക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ മാസം വിവാഹിതരായ ഇരുവരും റിസപ്ഷൻ വേദിയിലാണ് തമിഴ് സൂപ്പർഹിറ്റ് ​ഗാനത്തിനൊപ്പം ചുവടുവച്ചത്. തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂ‌ടെ വിദ്യ വിഡിയോ പങ്കുവച്ചിരുന്നു. 

നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ സഹോദരിയാണ് വിദ്യ. ഡോക്ടർ ലൗ എന്ന ചിത്രത്തിലൂടെയാണ് വിദ്യ അഭിനയരം​ഗത്തേക്കെത്തിയത്. ടെലിവിഷൻ പരിപാടിയിലടക്കം അവതാരകയായി വിദ്യ എത്തിയിരുന്നു. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വരൻ ആണ് വിദ്യയുടെ ഭർത്താവ്. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് സഞ്ജയ്. 

വിദ്യയുടെയും സഞ്ജയ്യുടെയും പോസ്റ്റ് വെഡ്ഡിങ് ചിത്രങ്ങളും പുറത്തുവന്നു. കടൽത്തീരത്തുനിന്നുള്ള ചിത്രങ്ങളും അമ്പലത്തിന്റെ പശ്ചാത്തലത്തിൽ സഹോദരി ദിവ്യ ഉണ്ണിയുമൊത്തുള്ള ചിത്രങ്ങളുമാണ് പോസ്റ്റ് വെഡ്ഡിങ് ആർബത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ വിദ്യ ഹോങ്കോങില്‍ കോഗ്‌നിസെന്ററില്‍ ഉദ്യോഗസ്ഥയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം