Entertainment

ലൈവ് വിഡിയോയിൽ വിരൽ മുറിച്ച് സണ്ണി ലിയോണി!, അലർച്ച കേട്ട് പാഞ്ഞെത്തി ഡാനിയേൽ, ട്വിസ്റ്റ് 

സണ്ണിയുടെ കരച്ചിൽ കേട്ട് അടുക്കളയിലേക്ക് ഓടിയെത്തിയ ഡാനിയേൽ രക്തം കണ്ടതും പരിഭ്രാന്തിയിലായി

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ വിശേഷങ്ങൾ പതിവായി ആരാധകരിലേക്കെത്തിക്കുന്ന താരമാണ് നടി സണ്ണി ലിയോണി. ഇപ്പോഴിതാ ഭർത്താവിനെ കുരുക്കിലാക്കിയ ഒരു പ്രാങ്ക് വിഡിയോയുമായാണ് താരം ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. അതും ലൈവ് വിഡിയോയിലൂടെ. 

അടുക്കളയിൽ ജോലിചെയ്യുന്നതിനിടയിൽ കൈവിരൽ അറ്റുപോകുന്നതായാണ് സണ്ണി അഭിനയിച്ചത്. ഇതിനുവേണ്ട പദ്ധതികൾ താരം മുൻകൂട്ടി ഒരുക്കിയിരുന്നു. കൃത്രിമ വിരലടക്കം അടുക്കളയിൽ സജ്ജീകരിച്ച താരം രക്തമൊഴുക്കിയശേഷം അലറി വിളിക്കുകയായിരുന്നു. സണ്ണിയുടെ കരച്ചിൽ കേട്ട് അടുക്കളയിലേക്ക് ഓടിയെത്തിയ ഡാനിയേൽ രക്തം കണ്ടതും പരിഭ്രാന്തിയിലായി. ഉടൻ തന്നെ ആശുപത്രിയിൽ പോകാൻ സണ്ണിയെ നിർബന്ധിക്കുകയായിരുന്നു ഡാനിയേൽ. ഈ സമയം ഫോണിലെ ലൈവ് ചൂണ്ടിക്കാട്ടി പ്രാങ്ക് വെളിപ്പെടുത്തുകയായിരുന്നു സണ്ണി. 

താരത്തിന്റെ പ്രാങ്ക് ഐഡിയയെ പ്രശംസിച്ചും അഭിനയത്തെ പ്രകീർത്തിച്ചുമൊക്കെ നിരനധിപ്പേർ കമന്റ് ചെയ്തിട്ടുണ്ടെങ്കിലും ഒരുപാട് സ്നേഹിക്കുന്നവരെ ഇങ്ങനെ പറ്റിക്കരുത് എന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്തുതന്നെയായാലും സണ്ണിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT