Entertainment

ലോക്ക്ഡൗണിൽ തല മൊട്ടയടിച്ച് ജ്യോതി​ർമയി; പുത്തൻ ലുക്ക് പങ്കുവെച്ച് അമൽ നീരദ് 

അപ്രതീക്ഷിതമായി ജ്യോതിർമയിയുടെ ചിത്രം കണ്ടതോടെ ആരാധകർ അമ്പരന്നിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിൽ ബ്യൂട്ടിപാർലറുകളും സലൂണുകളെല്ലാം അടിച്ചതോടെ സ്വന്തമായി പുത്തൻ ലുക്ക് പരീക്ഷിച്ചവർ നിരവധിയാണ്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരുകാലത്ത് മലയാളികളുടെ ഇഷ്ടതാരമായിരുന്ന നടി ജ്യോതിർമയിയുടെ പുതിയ ലുക്കാണ്. തലമുടി മൊട്ടയടിച്ചിരിക്കുകയാണ് ജ്യോതിർമയി. താരത്തിന്റെ ഭർത്താവും സംവിധായകനുമായ അമൽ നീരദാണ് ജ്യോതിർമയിയുടെ ചിത്രം പങ്കുവെച്ചത്. 

സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാത്ത താരജോഡികളാണ് അമൽ നീരദും ജ്യോതിർമയിയും. അതിനാൽ അപ്രതീക്ഷിതമായി ജ്യോതിർമയിയുടെ ചിത്രം കണ്ടതോടെ ആരാധകർ അമ്പരന്നിരിക്കുകയാണ്. ‘തമസോമ ജ്യോതിർഗമയ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

മികച്ച പ്രതികരണമാണ് ജ്യോതിർമയിയുടെ ചിത്രത്തിന് ലഭിക്കുന്നത്. മൊട്ടയടിച്ചപ്പോൾ ബോൾഡ് ലുക്കായി എന്നാണ് ഒരാളുടെ കമന്റ്. ഈ ലുക്കിൽ ജ്യോതിർമയിക്ക് ബിലാൽ 2 ൽ ഒരു അവസരം നൽകാൻ ആവശ്യപ്പെടുന്നവരുമുണ്ട്. കൂടാതെ ബിലാലിലെ വിശേഷങ്ങൾ അറിയാനാണ് ആരാധകർക്ക് താൽപ്പര്യം കൂടുതൽ. വരത്തൻ ആണ് അമൽ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്