Entertainment

കാമസൂത്ര വെബ്‌സീരീസാകുന്നു; പ്രധാനവേഷത്തില്‍ സണ്ണി ലിയോണി..!!

രാഗിണി എംഎംഎസ് എന്ന സിനിമ നിര്‍മ്മിച്ച ഏക്ത കപൂര്‍ ആണ് വെബ് സീരീസ് നിര്‍മ്മിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

വാത്സ്യായനന്റെ പ്രശസ്തമായ കാമസൂത്ര എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി വെബ് സീരീസ് വരുന്നു. ഇതില്‍ ബോളിവുഡ് താരം സണ്ണി ലിയോണി അഭിനയിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രാഗിണി എംഎംഎസ് എന്ന സിനിമ നിര്‍മ്മിച്ച ഏക്ത കപൂര്‍ ആണ് വെബ് സീരീസ് നിര്‍മ്മിക്കുന്നത്.

ഇന്ത്യയിലെ വിവിധ ഭാഷകളില്‍ പുറത്തിറങ്ങുന്ന സീരീസിന് ഒരു ഇംഗ്ലീഷ് പതിപ്പുണ്ടായിരിക്കും. അതിലാണ് സണ്ണി ലിയോണി അഭിനയിക്കുക എന്നാണ് വിവരം. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവകെ പുറത്ത് വന്നിട്ടില്ല.

വാത്സ്യായന മഹര്‍ഷി പതിമൂന്നാം നൂറ്റാണ്ടില്‍ രചിച്ച സംസ്‌കൃത പുസ്തകമാണ് കാമസൂത്ര. ഇതിനെ ആസ്പദമാക്കി ഇതിന് മുന്‍പ് നിരവധി സിനിമകള്‍ പുറത്തു വന്നിട്ടുണ്ട്. രേഖ, ഇന്ദിരാ വര്‍മ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 1996ല്‍ മീരാ നായര്‍ സംവിധാനം ചെയ്ത കാമസൂത്ര, എ ടെയല്‍ ഓഫ് ലവ് കാന്‍സ് അടക്കം നിരവധി അന്താരാഷ്ട ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം