Entertainment

വാഴയില ഉടുപ്പിൽ സുന്ദരിയായി അനിഖ; വെറൈറ്റി ഫോട്ടോഷൂട്ട് വൈറൽ

പ്രമുഖ സ്റ്റിൽ ഫോട്ടോഗ്രാഫറും സിനിമാറ്റോഗ്രാഫറുമായ  മഹാദേവൻ തമ്പിയുടെ ഫോട്ടോഷൂട്ടിലാണ് വ്യത്യസ്ത ലുക്കിൽ അനിഖ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വാഴയിലകൊണ്ട് ഉടുപ്പ്, വാഴപ്പോളയിൽ ബെൽറ്റ്, വാഴക്കൂമ്പ് കൊണ്ട് കിരീടം. വെറൈറ്റി ഫോട്ടോഷൂട്ടിൽ ആരാധകരെ അമ്പരപ്പിക്കുകയാണ് അനിഖ സുരേന്ദ്രൻ. പ്രമുഖ സ്റ്റിൽ ഫോട്ടോഗ്രാഫറും സിനിമാറ്റോഗ്രാഫറുമായ  മഹാദേവൻ തമ്പിയുടെ ഫോട്ടോഷൂട്ടിലാണ് വ്യത്യസ്ത ലുക്കിൽ അനിഖ എത്തുന്നത്.

മികച്ച പ്രതികരണമാണ് ഫോട്ടോഷൂട്ടിന് ലഭിക്കുന്നത്. വാഴ ഉടുപ്പിലും അനിഖ സുന്ദരിയാണെന്നാണ് കമന്റുകൾ. കൂടാതെ രസകരമായ കമന്റുകളും വരുന്നുണ്ട്. ഓണത്തിനു വേണ്ടി വാഴയില ശേഖരിക്കുകയാണോ എന്നായിരുന്നു മറ്റൊരു ചോ​ദ്യം. ലേഡി ടാർസൻ ആണോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

സോഷ്യൽ മീഡിയയിൽ ആക്റ്റീവായ അനിഖ മനോഹരമായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുണ്ട്. അടുത്തിടെ ​ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ വൈറലായിരുന്നു. കുട്ടിത്താരത്തിന്റെ ചിത്രങ്ങൾക്ക് മോശം കമന്റ് നൽകിയതും വലിയ വിവാദമായിരുന്നു. മലയാളം, തമിഴ് ചിത്രങ്ങളിൽ ബാലതാരമായി എത്തിയാണ് അനിഖ ശ്രദ്ധ നേടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍