Entertainment

'വിക്രം 58'ല്‍ എആര്‍ റഹ്മാനും; പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍

ഇമൈക്കാ നൊടികളുടെ സംവിധായകന്‍ അജയ് ജ്ഞാനമുത്തുവുമൊത്ത് ചിയാന്‍ വിക്രം ഒരുമിക്കുന്ന പുതിയ ചിത്രത്തില്‍ എആര്‍ റഹ്മാനും.

Author : സമകാലിക മലയാളം ഡെസ്ക്

മൈക്കാ നൊടികളുടെ സംവിധായകന്‍ അജയ് ജ്ഞാനമുത്തുവുമൊത്ത് ചിയാന്‍ വിക്രം ഒരുമിക്കുന്ന പുതിയ ചിത്രത്തില്‍ എആര്‍ റഹ്മാനും. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് റഹ്മാനാണ് എന്ന് വ്യക്തമാക്കി അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തിറക്കി. 

'വിക്രം 58' എന്ന് തത്ക്കാലം പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2020ല്‍ ആരംഭിക്കും. 2020 ഏപ്രിലില്‍ ചിത്രം പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. തമിഴിനെക്കൂടാതെ തെലുങ്ക്,ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. 

അജയുടെ രണ്ടാമത് ചിത്രമായി 2018ല്‍ പുറത്തിറങ്ങിയ ഇമൈക്കാ നൊടികള്‍ വലിയ ഹിറ്റായിരുന്നു. നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി പുറത്തിറങ്ങിയ ചിത്രം മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു. 

രാജേഷ് സെല്‍വ സംവിധാനം ചെയ്ത് കമല്‍ഹാസന്‍ നിര്‍മ്മിച്ച കദരം കൊണ്ടാനാണ് വിക്രത്തിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. രാജീവ് മേനോന്‍ സംവിധാനം ചെയ്ത സര്‍വ്വം താളമയമാണ് റഹ്മാന്റെ സംഗീത സംവിധാനത്തില്‍ തമിഴില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. വിജയുടെ ബീഗിളിലും റഹ്മാനാണ് സംഗീതം നല്‍കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT