Entertainment

വിജയിനെ നശിച്ചിപ്പിച്ചത് ആരാണ്? അമല പോളിനോട് ആരാധകന്റെ ചോദ്യം; മറുപടി

എ എൽ വിജയ്‌യെ നശിപ്പിച്ചത് ആരാണെന്നും അതിന് എന്താണ് വിളിക്കുകയെന്നുമായിരുന്നു ചോദ്യം

സമകാലിക മലയാളം ഡെസ്ക്

നടി അമല പോളും സംവിധായകൻ എഎൽ വിജയുമായുള്ള ദാമ്പത്യവും അവരുടെ വേർപിരിയലും ആരാധകർക്കിടയിൽ ഇപ്പോഴും ചർച്ചാവിഷയമാണ്. എഎൽ വിജയ് മറ്റാരു വിവാഹം കഴിക്കുകയും അമല പോൾ തന്റെ കരിയറുമായി മുന്നോട്ടുപോവുകയും ചെയ്തെങ്കിലും അരാധകരിൽ പലരും ഇത് ഉൾക്കൊണ്ടിട്ടില്ല. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യം അതിന് ഉദാഹരണമാണ്. എഎൽ വിജയെ നശിപ്പിച്ചത് ആരാണ് എന്നായിരുന്നു ചോദ്യം.

അമേരിക്കൻ നഴ്സ് മെറിനെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി അമല പോൾ രം​ഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഗാർഹിക പീഡനത്തെക്കുറിച്ചും വൈവാഹിക ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുമായിരുന്നു പോസ്റ്റ്. മെറിനെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള കമന്റുകളുടെ സ്ക്രീൻഷോട്ടുകൾക്കൊപ്പമാണ് തന്റെ സുഹൃത്തിന്റെ കുറിപ്പ് താരം പങ്കുവെച്ചത്. അതിന് ചുവടെയാണ് ചോദ്യം എത്തിയത്.

എ എൽ വിജയ്‌യെ നശിപ്പിച്ചത് ആരാണെന്നും അതിന് എന്താണ് വിളിക്കുകയെന്നുമായിരുന്നു ചോദ്യം. ഇതിന് കൃത്യം മറുപടി തന്നെ താരം നൽകി. സെൽഫ് ലവും സ്വാഭിമാനവും എന്നാണ് ഇതിനെ വിളിക്കുക എന്നായിരുന്നു മറുപടിയായി താരം കുറിച്ചത്. അതിനൊപ്പം മറ്റുചിലരും ഇതിന് മറുപടിയുമായി എത്തി. വിജയ് നശിച്ചുവെന്ന് ആരാണ് പറഞ്ഞതെന്നും വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കുകയല്ലേ എന്നുമാണ് അവരുടെ ചോദ്യം.

2014ലാണ് നടി അമല പോളും സംവിധായകന്‍ എ എല്‍ വിജയ്‌യും വിവാഹിതരാകുന്നത്. രണ്ടുവര്‍ഷത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. അതിനുശേഷം അമല സിനിമയില്‍ വീണ്ടും സജീവമായി. അടുത്തിടെയാണ് വിജയ് പുനർവിവാഹം ചെയ്തത്. വിജയ്ക്കും ഭാര്യയ്ക്കും അമല ആശംസകൾ നേർന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT