Entertainment

വിനായകൻ സംവിധായകനാവുന്നു; 'പാർട്ടി' അടുത്ത വർഷം

 'പാർട്ടി' എന്ന് പേര് നൽകിയ ചിത്രം നിർമിക്കുന്നത് ആഷിഖ് അബു, റിമ കല്ലിങ്കൽ നിർമാണ കമ്പനിയായ ഒപിഎം പ്രൊഡക്ഷനാണ്

Author : സമകാലിക മലയാളം ഡെസ്ക്

ജൂനിയർ ആർട്ടിസ്റ്റായി എത്തി മികച്ച പ്രകടനത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് വിനായകൻ. സിനിമയിൽ എത്തിയിട്ട് 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ പുതിയൊരു ചുവടുവയ്പ്പിന് ഒരുങ്ങുകയാണ് താരം. ആദ്യമായി സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ് താരം. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ സംവിധായകനും നിർമാതാവുമായ ആഷിഖ് അബുവാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. 

 'പാർട്ടി' എന്ന് പേര് നൽകിയ ചിത്രം നിർമിക്കുന്നത് ആഷിഖ് അബു, റിമ കല്ലിങ്കൽ നിർമാണ കമ്പനിയായ ഒപിഎം പ്രൊഡക്ഷനാണ്. സംവിധാനത്തിനൊപ്പം രചനയും വിനായകൻ തന്നെയാണ് നിർവഹിക്കുന്നത്. അടുത്ത വർഷത്തോടെയാവും പാർട്ടി ആരാധകരിലേക്ക് എത്തുക. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 

നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. "പാർട്ടി " അടുത്ത വർഷം.- വിനായകനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ആഷിഖ് അബു കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്‌കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

​Jantar Mantar Protest: ഡൽഹിയിൽ ഇന്നും സംയുക്ത പ്രതിഷേധം

പ്രാരംഭ വില 6.73 ലക്ഷം രൂപ, വരുന്നു ടൊയോട്ട ഗ്ലാന്‍സ ഫെയ്‌സ് ലിഫറ്റ്; വിശദാംശങ്ങള്‍

അപ്രതീക്ഷിത തിരിച്ചടി മറികടക്കാന്‍ ടീം ഇന്ത്യ; വിന്‍ഡീസിനെതിരായ മൂന്നാം ടി20 ഇന്ന്

'ഒരു ബട്ടൺ അമർത്തുമ്പോൾ കംപ്ലീറ്റ് വരുകയാണ്; മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോ​ഗിച്ച് റെക്കോർഡ് ചെയ്യുന്നത് ആ സിനിമയിൽ'