Entertainment

'വില്‍ മിസ് യൂ', ഷൂട്ട് കഴിഞ്ഞ് മടങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു; സുഡാനിയുടെ ഒന്നാം വയസ്സില്‍ ഓര്‍മ്മകള്‍ പങ്കുവച്ച് സുഡുമോന്‍ (വിഡിയോ) 

സുഡാനിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി നൈജീരിയയിലേക്ക് മടങ്ങുന്നതിന് തൊട്ടുമുന്‍പുള്ള വിഡിയോയാണ് സാമുവല്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു സാമുവല്‍ അബിയോള റോബിന്‍സണ്‍. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ മലയാളികള്‍ സ്‌നേഹത്തോടെ സാമവലിന് സുഡുമോന്‍ എന്ന് പേരിട്ടു. തന്റെ വിശേഷങ്ങളെല്ലാം മുടക്കമില്ലാതെ സാമുവല്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവക്കുന്ന സാമൂവലിന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കാറ്.

ഇപ്പോഴിതാ മലയാളത്തിലെ തന്റെ കന്നിചിത്രം ഇറങ്ങിയിട്ട് ഒരു വര്‍ഷമായതിന്റെ സന്തോഷമാണ് സാമുവല്‍ പങ്കുവച്ചിരിക്കുന്നത്. സുഡാനിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി നൈജീരിയയിലേക്ക് മടങ്ങുന്നതിന് തൊട്ടുമുന്‍പുള്ള വിഡിയോയാണ് സാമുവല്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. യഥാര്‍ത്ഥ എയര്‍പ്പോര്‍ട്ട് രംഗം എന്ന് പറഞ്ഞാണ് വിഡിയോ പങ്കുവച്ചിട്ടുള്ളത്. 

സുഡാനിയുടെ സംവിധായകന്‍ സക്കറിയ മുഹമ്മദും നിര്‍മാതാവ് സമീര്‍ താഹിറുമാണ് യാത്രയാക്കാന്‍ സാമുവലിന് ഒപ്പമുള്ളത്. നല്ല സൗഹൃദങ്ങളിലേക്കും ഓര്‍മ്മകളിലേക്കുമുള്ള തിരിഞ്ഞുനോട്ടം എന്നും സാമുവല്‍ കുറിച്ചു. 

കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് സുഡാനി തീയേറ്ററുകളിലെത്തിയത്. പത്തൊന്‍പതുകാരനായ സാമുവല്‍ ഒരു ഫുട്‌ബോള്‍ താരത്തിന്റെ വേഷത്തിലാണ് സുഡാനി ഫ്രം നൈജീരിയയില്‍ എത്തിയത്. സൗബിന്‍ ഷാഹിര്‍ റായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. തീയേറ്ററില്‍ഡ ഏറെ പ്രേക്ഷകപ്രീതി നേടിയ ചിത്രം പിന്നീട് പല അവാര്‍ഡുകളും വാരിക്കൂട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ