Entertainment

'വിശാലിനെ മാത്രമല്ല, പണം കൊടുത്ത് ആരെയും വാങ്ങാം', വിവാഹവാർത്തയ്ക്ക് പിന്നാലെ വിമർശനം; മറുപടിയുമായി ഭാവിവധു 

വിവാഹവാര്‍ത്ത ഔദ്യോഗികമായി പുറത്ത് വിട്ടതിന് ശേഷമാണ്‌ വിമർശനവുമായി ചിലർ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്‌

Author : സമകാലിക മലയാളം ഡെസ്ക്

വിശാലിന്റെ വിവാഹവാർത്തയ്ക്ക് പിന്നാലെയുള്ള പാച്ചിൽ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഹൈദരാബാദ് സ്വദേശിയായ അനീഷ അല്ലയെ വിശാൽ വിവാഹം ചെയ്യുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ അനീഷയെ തിരഞ്ഞുപിടിക്കുന്ന തിരക്കിലായിരുന്നു ആരാധകർ. വിവാഹവാര്‍ത്ത ഔദ്യോഗികമായി പുറത്ത് വിട്ടതിന് ശേഷം വിമർശനവുമായി ചിലർ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. വിമർശനങ്ങളെ അവ​ഗണിക്കാത്തെ കൃത്യ മറുപടി നൽകിയിരിക്കുകയാണ് അനീഷ.

പണം കൊടുത്ത് നിങ്ങള്‍ക്ക് ആരെയും വാങ്ങാം, വിശാലിനെ മാത്രമല്ല, അയാളെ വെറുതെ വിടൂ എന്നായിരുന്നു കമന്റ്‌. പണത്തിനുവേണ്ടിയാണ് വിശാൽ തന്നെ വിവാഹം ചെയ്യുന്നതെന്ന് വിശ്വസിക്കുന്നെങ്കിൽ അദ്ദേഹത്തോട് നിങ്ങൾക്ക് ഒരു ബഹുമാനവും ഇല്ല. ജീവിതത്തിൽ ചിലപ്പോഴെങ്കിലും ഒരല്‍പ്പം വിശ്വാസം പുലർത്തൂ, ഇനിയും ഒരുപാട് ദൂരം പോകാനുള്ളതാണ് എന്നായിരുന്നു കമന്റിന് അനീഷ നൽകിയ മറുപടി. 

വിശാലുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ വിവരം അനീഷയാണ് ആദ്യം പുറം ലോകത്തെ അറിയിച്ചത്. ഓഗസ്റ്റില്‍ ഇവര്‍ വിവാഹിതരാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT