Entertainment

'വിഷയം ബലാല്‍സംഗം', മഹീറാ ഖാന്റെ പാക്കിസ്താന്‍ ചിത്രത്തിന് റിലീസ് വിലക്ക് 

സെന്‍സര്‍ബോര്‍ഡ് അംഗീകാരം നല്‍കാത്തതുമൂലം ലാഹോറില്‍ നടത്താനിരുന്ന പ്രദര്‍ശനം ഉപേക്ഷിച്ചു. 

സമകാലിക മലയാളം ഡെസ്ക്

പാക്കിസ്ഥാന്‍ നടി മഹീറാ ഖാന്റെ പുതിയ ചിത്രം വെര്‍ണയുടെ റിലീസിന് വിലക്ക്. വികാരാവേശത്തോടെ പ്രതീക്ഷിച്ചിരിക്കുകയും വിവാദമുയര്‍ത്തുകയും ചെയ്ത ചിത്രം രാജ്യത്തെ സെന്‍സര്‍ബോര്‍ഡ് അംഗീകാരം നല്‍കാത്തതുമൂലം ലാഹോറില്‍ നടത്താനിരുന്ന പ്രദര്‍ശനം ഉപേക്ഷിച്ചു. 

' വിഷയം ബലാല്‍സംഗമാണ്, കിറ്റവാളി ഗവര്‍ണറുടെ മകനും. ചിത്രം നിരോധിക്കേണ്ട സാഹചര്യമില്ല. കുറച്ചുകൂടെ മെച്ചപ്പെടുത്തി സെന്‍സര്‍ ചെയ്താല്‍ റിലീസിന് അനുയോജ്യമാക്കി മാറ്റാം', സിന്ദ് ബോര്‍ഡ് ഓഫ് ഫിലിം സെന്‍സേഴ്‌സ്(എസ്ബിഎഫ്‌സി) ചീഫ് അബ്ദുള്‍ റസാക് പറഞ്ഞു. 

സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ ഷൊയേബ് മന്‍സൂര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. നവംബര്‍ 17ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ മഹീറയും മറ്റ് താരങ്ങളും ആഴ്ചകള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

SCROLL FOR NEXT