Entertainment

വൃക്കരോ​ഗത്തോട് മല്ലിട്ട് പ്രമുഖ നടൻ; ചികിത്സയും മകന്റെ പഠന ചെലവും ഏറ്റെടുത്ത് കമൽഹാസൻ 

ചെന്നൈ അഡയാറിലെ വിഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിലാണ് നടൻ

Author : സമകാലിക മലയാളം ഡെസ്ക്

വൃക്കരോ​ഗബാധിതനായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന തമിഴ് നടൻ പൊന്നമ്പലത്തിന്റെ ചികിത്സാ ചിലവുകൾ ഏറ്റെടുത്ത് നടൻ കമൽഹാസൻ. ചെന്നൈ അഡയാറിലെ വിഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിലാണ് നടൻ. പൊന്നമ്പലത്തിന്റെ ചികിത്സാ ചെലവുകൾക്ക് പുറമേ അദ്ദേഹത്തിന്റെ രണ്ട് മക്കളുടെ പഠന ചെലവ് കൂടി ഏറ്റെടുക്കാൻ കമൽഹാസൻ തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

ചികിത്സയിൽ കഴിയുന്ന പൊന്നമ്പലത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടാണ് കമൽഹാസൻ പൊന്നമ്പലവുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ ചികിത്സാചിലവുകൾ ഏറ്റെടുക്കാൻ തന്റെ ടീമിനോട് നിർദ്ദേശിക്കുകയും ചെയ്തത്. 

സ്റ്റണ്ട് മാൻ ആയി സിനിമയിലെത്തിയ പൊന്നമ്പലം കമൽഹാസന്റെ അപൂർവ സഹോദരങ്ങളിലൂടെയാണ് അഭിനയത്തിലേക്ക് കടന്നത്. നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലും ഹാസ്യ താരമായും നടൻ തിളങ്ങി. ജയം രവി നായകനായെത്തിയ കോമാളിയിലാണ് അവസാനമായി വേഷമിട്ടത്. കമൽഹാസൻ അവതാരകനായെത്തിയ തമിഴ് ബി​ഗ് ബോസിലും പൊന്നമ്പലം മത്സരാർഥിയായിരുന്നു. 
 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21