Entertainment

'വെറുതെ തൂങ്ങിക്കിടന്ന് ഇവിടെനിന്നും പണമുണ്ടാക്കാനുള്ള ശ്രമമാണ്'; അക്ഷയ് കുമാറിനെ ട്രോളി ട്വിങ്കിള്‍ ഖന്ന

ഫോബ്‌സ് പട്ടികയില്‍ കയറിയ അക്ഷയിനെ ട്രോളിക്കൊണ്ട് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ട്വിങ്കിള്‍

Author : സമകാലിക മലയാളം ഡെസ്ക്

റ്റവും വരുമാനമുള്ള സെലിബ്രിറ്റികളുടെ ഫോബ്‌സ് പട്ടികയില്‍ ഇടം പിടിച്ച ഏക ഇന്ത്യക്കാരനായിരിക്കുകയാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ഭാര്യയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്നയ്ക്കും മക്കള്‍ക്കുമൊപ്പം അവധിആഘോഷിക്കുന്ന തിരക്കിലാണ് അക്ഷയ്. ഫോബ്‌സ് പട്ടികയില്‍ കയറിയ അക്ഷയിനെ ട്രോളിക്കൊണ്ട് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ട്വിങ്കിള്‍. അവധി ആഘോഷത്തിന് ഇടയിലും പൈസയുണ്ടാക്കാനുള്ള ശ്രമത്തിലാണ് അക്ഷയ് എന്നാണ് ട്വിങ്കിളിന്റെ ട്രോള്‍. 

പുള്‍ അപ് ബാറില്‍ തൂങ്ങിക്കിടന്നാല്‍ 100 പൗണ്ട് സമ്മാനം ലഭിക്കുന്ന ഒരു കളിയില്‍ പങ്കെടുക്കുകയാണ് അക്ഷയ്. ഇതിന്റെ വീഡിയോ ആണ് ട്വിങ്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിന് നല്‍കിയ അടിക്കുറിപ്പാണ് രസകരം. വെറുതെ തൂങ്ങിക്കിടക്കുകയാണ്! ഫോബ്‌സ് ലിസ്റ്റില്‍ കയറിയതിന്റെ സന്തോഷമൊന്നുമില്ല. ഇവിടെനിന്നും പെട്ടെന്ന് 100 പൗണ്ട് സമ്പാദിക്കാനാണ് ശ്രമം' ട്വിങ്കിള്‍ കുറിച്ചു. എന്തായലും വീഡിയോയും കാപ്ഷനും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ട്വിങ്കിളിന് അല്ലാതെ മറ്റാര്‍ക്കും അക്ഷയെ ഇത്ര രസകരമായി ട്രോളാനാവില്ല എന്നാണ് ആരാധകര്‍ പറയുന്നത്. 

2019 ല്‍ ഏറ്റവും വരുമാനം നേടിയ 100 സെലിബ്രിറ്റികളില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യക്കാരനാണ് അക്ഷയ്. 65 മില്യണ്‍ ഡോളറാണ് അക്ഷയുടെ വരുമാനം. പട്ടികയില്‍ 33ാം സ്ഥാനത്താണ് അദ്ദേഹം. സിനിമയില്‍ നിന്നും മറ്റു കരാറില്‍ നിന്നും നേടുന്ന പണം വിലയിരുത്തിയാണ് വരുമാനം കണക്കാക്കിയത്. ഓരോ ചിത്രത്തിനും 35 മുതല്‍ 70 കോടി വരെ രൂപയാണ് അക്ഷയ് വരുമാനമായി വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം അക്ഷയ് കുമാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ ഇടംനേടാന്‍ ആയില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT