Entertainment

വെളിപ്പെടുത്തലുകളും ജീവിതാനുഭവങ്ങളുമായി മോഹന്‍ലാലിന്റെ ജീവചരിത്രം; 'മുഖരാഗം' ഒരുങ്ങുന്നു

മുഖരാഗം എന്ന് പേരിട്ടിരിക്കുന്ന ജീവചരിത്രം എഴുതുന്നത് ഭാനുപ്രകാശാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ആകാംക്ഷയിലാക്കുന്ന തുറന്നു പറച്ചില്‍ നടത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഇതുവരെയുള്ള അഭിനയജീവിതം അടയാളപ്പെടുത്തുന്ന ജീവചരിത്രം അണിയറയില്‍ ഒരുങ്ങുന്നതായാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. മുഖരാഗം എന്ന് പേരിട്ടിരിക്കുന്ന ജീവചരിത്രം എഴുതുന്നത് ഭാനുപ്രകാശാണ്. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍. 

ജീവിതാനുഭവങ്ങളും വെളിപ്പെടുത്തലുകളും ഉള്‍ച്ചേര്‍ന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമായിരിക്കും മുഖരാഗം. മോഹന്‍ലാലിനൊപ്പം വര്‍ഷങ്ങളായി സഞ്ചരിച്ചാണ് ഭാനുപ്രകാശ് ജീവിതം അക്ഷരങ്ങളിലേക്ക് പകര്‍ത്തിയെഴുതുന്നത്. 2020 ല്‍ ജീവചരിത്രം പൂര്‍ത്തിയാക്കി വായനക്കാരുടെ മുന്നിലെത്തിക്കും എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. 

മോഹന്‍ലാലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

'മുഖരാഗം' എന്റെ ജീവചരിത്രമാണ്. നാല്‍പ്പത് വര്‍ഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയജീവിതത്തിലെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉള്‍ച്ചേര്‍ന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വര്‍ഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകര്‍ത്തിയെഴുതാന്‍ ഭാനുപ്രകാശ് എന്ന എഴുത്തുകാരന്‍ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാര്‍ഥ്യമാക്കുന്നത്. 2020ല്‍ പൂര്‍ത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT