Entertainment

വെള്ളത്തിനടിയിൽ ശ്വാസം കിട്ടാതെ നായകൻ; നരസിംഹത്തെ ട്രോളി  ‘വട്ടമേശ സമ്മേളനം’, വിഡിയോ 

സംവിധായകൻ ആക്ഷൻ പറയാൻ വൈകിയതുമൂലം വെള്ളത്തിനടിയിൽ നായകന്‌ ശ്വാസം കിട്ടാതെയായി പോകുന്നതാണ് രം​ഗം

Author : സമകാലിക മലയാളം ഡെസ്ക്

ഹോംലി മീല്‍സ്, ബെന്‍ എന്നീ സിനിമകളുടെ സംവിധായകനായ വിപിൻ അറ്റ്ലിയുടെ പുതിയ ചിത്രമാണ് വട്ടമേശ സമ്മേളനം. കഴിഞ്ഞ ആഴ്ച തിയേറ്ററുകളിലെത്തിയ ചിത്രത്തിലെ ഒരു രം​ഗമാണ് ഇപ്പോൾ വൈറലാകുന്നത്. മോഹൻലാൽ അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം നരസിംഹത്തെ ട്രോളുന്ന രം​ഗമാണ് ഇത്. 

തിയറ്ററുകളിൽ ഏറെ കൈയ്യടി നേടിയ, നായകൻ വെള്ളത്തിൽ നിന്ന് പൊങ്ങിവരുന്ന, രം​ഗത്തെ ട്രോളിക്കൊണ്ടുള്ളതാണ് വട്ടമേശ സമ്മേളനത്തിലെ സീന്‍. സംവിധായകൻ ആക്ഷൻ പറയാൻ വൈകിയതുമൂലം വെള്ളത്തിനടിയിൽ നായകന്‌ ശ്വാസം കിട്ടാതെയായി പോകുന്നതാണ് രം​ഗം.

എട്ട് യുവസംവിധായകരുടെ എട്ട് ചെറുചിത്രങ്ങളടങ്ങുന്ന സിനിമയാണ് വട്ടമേശസമ്മേളനം. ഈ മാസം 25നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അമരേന്ദ്രന്‍ ബൈജുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

വിപിന്‍ ആറ്റ്ലിയുടെ ‘പര്‍ര്‍’, വിജീഷ് എ.സി.യുടെ ‘സൂപ്പര്‍ ഹീറോ’, സൂരജ് തോമസിന്റെ ‘അപ്പു’, സാഗര്‍ വി.എ.യുടെ ‘ദൈവം നമ്മോടു കൂടെ’, ആന്റോ ദേവസ്യയുടെ ‘മേരി’, അനില്‍ ഗോപിനാഥിന്റെ ‘ടൈം’, അജു കുഴിമലയുടെ ‘കൂട്ടായി ആരായി’, നൌഫാസ് നൗഷാദിന്റെ ‘മാനിയാക്ക്’ എന്നീ ചിത്രങ്ങളാണ് വട്ടമേശസമ്മേളനത്തില്‍ ഉള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT